കൂട്ടാലിട ലഹരിക്കെതിരെ ഒരു നാടിന്‍റെ പ്രതിരോധം എന്ന ആശയത്തിൽ മനുഷ്യ ചങ്ങല രൂപീകരിച്ചു

കൂട്ടാലിട ലഹരിക്കെതിരെ ഒരു നാടിന്‍റെ പ്രതിരോധം എന്ന ആശയത്തിൽ മനുഷ്യ ചങ്ങല രൂപീകരിച്ചു
Oct 14, 2022 11:28 PM | By Balussery Editor

കൂട്ടാലിട:എൻ.എൻ കക്കാട് സ്മാരക ജിഎച്ച്എസ് അവിടനല്ലൂർ ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികളെ അണിനിരത്തി ലഹരിക്കെതിരെ ഒരു നാടിന്‍റെ പ്രതിരോധം എന്ന ആശയത്തിൽ മനുഷ്യ ചങ്ങല രൂപീകരിച്ചു.

ലഹരിക്കെതിരെയുള്ള മനുഷ്യ ചങ്ങലയുടെ ഭാഗമായി ദീപം തെളിയിക്കലും, പ്രതിജ്ഞയും സംഘടിപ്പിച്ചു.

സ്കൂളിലെ അധ്യാപകര്‍, കുട്ടികള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവർത്തകര്‍, വ്യാപാരി വ്യവസായി അംഗങ്ങള്‍, യുവജന സംഘടനാ പ്രതിനിധികള്‍, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ തുടങ്ങി കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ ജനവിഭാഗങ്ങളും ഈ ചങ്ങലയുടെ ഭാഗമായി.

എൻ.എൻ.കക്കാട് സ്മാരക ജി.എച്ച്.എസ്സ്.എസ്സ് അവിടനല്ലൂർ സ്കൂളിലെ വിദ്യാർത്ഥികളുടെ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബിനു ശേഷം പൊതുയോഗം നടന്നു.

സ്കൂൾ പി.ടി.എ. പ്രസിഡന്‍റെ്  പി.സുധീരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്. സുരേഷ് ദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്  മുഖ്യ പ്രഭാഷണം നടത്തി.

ലഹരിക്കെതിരെയുള്ള സന്ദേശം സ്കൂൾ പ്രിൻസിപ്പാൾ ടി.കെ.ഗോപി ചടങ്ങിൽ വായിച്ചു.

കോട്ടൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. സിജിത്ത്, വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ഷൈൻ, ഗ്രാമ പഞ്ചായത്ത് അംഗം ആർ കെ. ഫെബിന്‍ലാൽ, എസ്.എം.സി ചെയർമാൻ ടി ഷാജു, പി.കെ.ഗോപാലൻ, പൊന്നൂര് ഉണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ജന ജാഗ്രതാ സമിതി കോഓർഡിനേറ്റർ പി.ജി.സതീഷ് റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ. ടി. ദേവാനന്ദ്, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ റിജുകുമാര്‍  നന്ദിയും പറഞ്ഞു.

The human chain was formed with the idea of a region defense against drug addiction

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/