തലക്കുളത്തൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. അന്നശ്ശേരി പറപ്പാറ നരിക്കുനി ഫിനാന്‍ (18) നാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി അണ്ടിക്കോട് മിയാമിക്ക് സമീപം ഫിനാന്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മയ്യത്ത് നമസ്‌കാരം ഇന്ന് 1 മണിക്ക് ശേഷം അന്നശ്ശേരി അബൂബക്കര്‍ സിദ്ധിക്ക് മസ്ജിദില്‍.
പിതാവ് ഫസല്‍, മാതാവ് സലീന. സഹോദരങ്ങള്‍ ഷബിന്‍ഷാദ്, ഫര്‍ഹാന്‍.
Student injured in car accident dies









































.jpg)