തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ് നിര്‍വഹിച്ചു. ടൂറിസം കേന്ദ്രമായ കക്കാടംപൊയിലില്‍ മുഴുവന്‍ സമയവും പോലീസ് സാന്നിധ്യമില്ലാത്തതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. താമരശ്ശേരി ഡിവൈഎസ്പി സുഷീര്‍ കെ. അധ്യക്ഷനായി. വടകര റൂറല്‍ എസ് പി ബൈജു കെ. ഇ. ഐപിഎസ് മുഖ്യാതിഥിയായി. ചടങ്ങില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, വാര്‍ഡ് മെമ്പര്‍ സീന ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
തിരുവമ്പാടി സി.ഐ പ്രജീഷ് കെ. സ്വാഗതവും പ്രിന്‍സിപ്പല്‍ എസ്.ഐ രമ്യ ഇ. കെ. നന്ദിയും പറഞ്ഞു.ന്യായമായ ആവശ്യം ആയതിനാല്‍ ഗ്രാമപഞ്ചായത്ത് തല്കാലത്തേക്ക് വിട്ടുനല്‍കിയ കെട്ടിടത്തില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത് സ്ഥലം ലഭ്യമാകുന്ന മുറക്ക് പുതിയ കെട്ടിടം പണിയും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
police aid post inauguration at kakkadam poyil
































.jpeg)








.jpg)