ബാലുശ്ശേരി: എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വരന്‍ (25) ആണ് കുത്തേറ്റ് മരിച്ചത്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമത്തിന് കാരണമായതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കൂടെ താമസിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹം മെഡിക്കല്‍ കോളെജ് മേര്‍ച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഐപിടിപി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Guest worker stabbed to death in Ekarur

































.jpeg)








.jpg)