നടുവണ്ണൂര്‍: കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും കോഴിക്കോട് ഡോ : ചന്ദ്രകാന്ത് നേത്രാലയവും എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലും സംയുക്തമായി കൂട്ടാലിട ഉമ്മന്‍ചാണ്ടി ഭവനില്‍ വെച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു . യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.കെ അഖില്‍ അദ്ധ്യക്ഷത വഹിച്ചു.
ടി അതുല്ല്യാബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ എസ് യു സംസ്ഥാന കമ്മിറ്റിയംഗം അര്‍ജ്ജുന്‍ പൂനത്ത് , മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.കെ . ചന്ദ്രന്‍ ,കെ എസ് യു മണ്ഡലം പ്രസിഡണ്ട് വിഷ്ണു അണിയോത്ത് , വിഘ്‌നേഷ് കൂട്ടാലിട , ഡോ ചന്ദ്രകാന്ത് നേത്രാലയം പി ആര്‍ ഒ മനോജ് എം നായര്‍ , ഡോ: പി എസ് വിഘ്‌നേഷ് മലബാര്‍ ഹോസ്പിറ്റല്‍ , നേത്രരോഗ വിദഗ്ദ്ധരായ ഡോ ശ്രീജ വിശ്വനാഥന്‍ , ഡോ :കെ ഷഫീജ തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്ന് വിതരണവും ചെയ്തു . മൂന്നുറോളം രോഗികളെ പരിശോധന നടത്തി . രോഗനിര്‍ണ്ണയം നടത്തി

mega medical camp at koottor balussery - youth congress

































.jpeg)








.jpg)