അവിടനല്ലൂര്‍: അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്‍പ്പ ശാല സംഘടിപ്പിച്ചു.
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും അന്ധവിശ്വാസങ്ങള്‍ വരും തലമുറയെ സ്പര്‍ശിക്കാതെ നോക്കാനും മാജിക്കിലൂടെ അത്തരം കാര്യങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനും ലക്ഷ്യം വെച്ചായിരുന്നു ശില്‍പ്പശാല. പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ് മാജിക്കും സംഘടിപ്പിച്ചു.
വാര്‍ഡ് അംഗം ആര്‍.കെ ഫെബിന്‍ ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി സജീവന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര അധ്യാപകന്‍ നൗഷാദ് പരപ്പനങ്ങാടി വിഷയത്തെ കുറിച്ച് സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഡെയ്സി ലൂക്കോസ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക കെ.കെ മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാസ്ത്ര ക്ലബ് കണ്‍വീനര്‍ സഹസ്രലക്ഷ്മി നന്ദിയും പറഞ്ഞു. അധ്യാപകരായ ശശിത,സരിത, അമല്‍, അരുണിമ, രേഷ്മ, ദീപ്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Science experiment workshop at Uvainallur NN Kakkad Memorial Government Higher Secondary School

































.jpeg)








.jpg)