നടുവണ്ണൂര്‍: വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുതുവനത്താഴയിലെ കെ.വി രാവുണ്ണിയുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കെവിആര്‍ സ്മൃതിയും നടുവണ്ണൂരിലെ പ്രമുഖ പോളി ക്ലിനിക്കായ ദാബിസ് കെയര്‍ & ക്യൂയറും സംയുക്തമായാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ നടത്തിയ ക്യാമ്പില്‍ നൂറുല്‍പരം ആളുകള്‍ രോഗനിര്‍ണ്ണയം നടത്തി.
ക്യാമ്പില്‍ ഷുഗര്‍, പ്രെഷര്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധനയും ഇസിജി ചെക്ക്അപ്പ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭ്യമാക്കി. കൂടാതെ തൈറോയിഡ് പരിശോധനക്ക് 50 രൂപ, മറ്റ് ലാബ് ടെസ്റ്റുകള്‍ക്ക് 20% മുതല്‍ 30% വരെ ഇളവിലുമാണ് പരിശോധനകള്‍ നടത്തിയത്. ക്യാമ്പില്‍ കാര്‍ഡിയോ ഡയബറ്റിക് രോഗികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാക്കി.
ക്യാമ്പ് യു.പി അബു ഉദ്ഘാടനം ചെയ്തു. കെ.വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി സുരേഷ് കുമാര്‍, വി. മധു, എന്‍. ഹേമ, സുബിന്‍ രാജ്, ഡോ. അതുല്യ തുടങ്ങിയവര്‍ സംസാരിച്ചു. എം ബിന്ദു നന്ദിയും പറഞ്ഞു.
medicalcamp KVR Smriti iMuthuvanathazha poly clinic naduvannur


































.jpeg)








.jpg)