ബാലുശ്ശേരി: സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജനമേഖലയില്‍ ലോകമാതൃകയായ കുടുംബശ്രീ 25-ാം വയസ്സിലേക്ക്.
മൂന്നു ലക്ഷം അയല്‍ക്കൂട്ടവും അതില്‍ 45.85 ലക്ഷം അംഗങ്ങളും ഇന്ന് കേരളത്തിലിന്നുണ്ട്. രജതജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷം സംഘടിപ്പിക്കുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1998 മെയ് 17നാണ് കുടുംബശ്രീ രൂപീകൃതമായത്. ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്നതായിരുന്നു ആശയം.
ആഹാരം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യം, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യ പങ്കാളിത്തം, വരുമാനം,സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭാ പങ്കാളിത്തം, അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിവയിലൂടെ ഇന്നത് മുന്നേറുന്നു.

ജില്ലയില്‍ സ്ത്രീപക്ഷ മുന്നേറ്റം, സാമൂഹിക വികസന പദ്ധതികള്‍, ജനകീയ ഹോട്ടല്‍ വിവിധ ശ്രദ്ധേയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി കുടുംബശ്രീ. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലയില്‍ 106 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് രാവിലെ 10ന് തിരുവനന്തപുരം ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. തദ്ദേശമന്ത്രി ഉദ്ഘാടനം ചെയ്യും. വനിതാ മന്ത്രിമാരും പങ്കെടുക്കും.
കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. കുടുംബശ്രീയെക്കുറിച്ച് പഠനം നടത്തിയവരെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സെമിനാര്‍, സര്‍ഗോത്സവം, രജതജൂബിലി പച്ചത്തുരുത്തുകള്‍, സ്ത്രീ പദവിയും ലിംഗനീതിയും സംബന്ധിച്ച വികസന പഠനോത്സവം, എല്ലാ സിഡിഎസുകളിലും ഒരേ ദിവസം വികസന സെമിനാര്‍, ഫെലോഷിപ് പ്രോഗ്രാം, കലാലയങ്ങളില്‍ സെമിനാര്‍, മുന്‍കാല പ്രവര്‍ത്തകരുടെ കൂട്ടായ്മ, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കല്‍, കലാകായിക മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും.
സ്ത്രീപക്ഷ നവകേരളത്തിന്റെ തുടര്‍ പ്രവര്‍ത്തനവും നടക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, ഗവേണിങ് ബോഡി അംഗം ഗീത നസീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kudumbasree, a strong women's organization; To the age of 25











































.jpg)