ബാലുശ്ശേരി : തീര്‍ഥാടനകേന്ദ്രമായ സി.എം. മഖാം ശരീഫിലെ 32-ാം ഉറൂസ് മുബാറക് ഇന്ന് വ്യാഴാഴ്ച മുതല്‍ മെയ് 10 വരെ മടവൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അഞ്ചിന് വൈകീട്ട് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളിയും ആറിന് രാവിലെ 9.30-ന് നടക്കുന്ന മഖാം സിയാറത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നേതൃത്വം നല്‍കും.
ഏഴിന് രാവിലെ ഒമ്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
നാസര്‍ ഫൈസി കൂടത്തായി അനുസ്മരണപ്രഭാഷണം നടത്തും. രാത്രി നടക്കുന്ന മതപ്രഭാഷണവേദി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തും. എട്ടിന് ഞായറാഴ്ച വൈകീട്ട് നടക്കുന്ന സ്‌നേഹസംഗമം എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
C.M. Makham Urus Mubarak from today










































.jpg)