കൂട്ടാലിട : ചെങ്ങോടുമലയില്‍ ക്വാറി മാഫിയ കൈവശം വെച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കൂട്ടാലിടയില്‍ സായാഹ്ന ധര്‍ണ നടത്തി.
കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്‍സി തന്നെ മല സംരക്ഷിക്കണമെന്ന് പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയാണ് ചെങ്ങോടുമല സമരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെങ്ങോടുമല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനുളള 10000 ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചെങ്ങോടു മല സമരം ചരിത്രത്തില്‍ ഇടം പിടിച്ചതാണെന്നും ഈ സമര ചരിത്രം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വി.വി. ജിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിനീഷ് നരയംകുളം, രാധന്‍ മൂലാട്, വി.എം. അഷ്‌റഫ്, കെ.എം. നസീര്‍, ടി.കെ. ബാലന്‍ മൂലാട്, ടി.എം. കുമാരന്‍, ജയരാജന്‍ കല്പകശ്ശേരി, കാര്‍ത്തിക. എസ്. ബാബു, സുരേഷ് ചീനിക്കല്‍ എന്നിവര്‍ സംസാരിച്ചു.
കൊച്ചു സമരനായികമാരായ കാര്‍ത്തിക. എസ്.ബാബു, ഹരിനന്ദന എന്നിവര്‍ ഉള്‍പ്പെടെ സ്ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം സമരത്തില്‍ സജീവ സാന്നിധ്യമായി.
കഴിഞ്ഞ നാലരവര്‍ഷക്കാലം ഒരു നാട് ഒറ്റക്കെട്ടായി നടത്തിയ സമരം പൂര്‍ണമാവണമെങ്കില്‍ ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കേണ്ടതുണ്ട്.
അതിന് ഏതറ്റം വരെ പോകാനും നാട് തയ്യാറാണെന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ഈ ധര്‍ണാ സമരം.
Chengodumala should be taken over by the government - the strike committee held a dharna











































.jpg)