താമരശ്ശേരി : യുവ കര്‍ഷകനായ ജോബിഷ് ജോസിനെ ആദരിച്ചു ജന്മനാട്.
ദീര്‍ഘകാലം സൈനികനായി സേവനമനുഷ്ടിച്ച ശേഷം തന്റെ ജന്മഗ്രാമത്തില്‍ തിരിച്ചെത്തി അഞ്ചേക്കര്‍ ഭൂമിയില്‍ മത്സ്യം വളര്‍ത്തിയും കാര്‍ഷിക വിളയിറക്കിയും പൊന്നുവിളയിച്ച് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു.

അദ്ദേഹത്തെ ആദരിക്കുന്നതിനായി താമരശ്ശേരി ചുങ്കത്ത് എളോത്ത് കണ്ടിയില്‍ കുടുംബത്തിന്റെ കൃഷിയിടത്തില്‍ വച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ വനം വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ച് ആദരിച്ചു.
ചടങ്ങില്‍ സി. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. അരവിന്ദന്‍, എ.പി. സജിത്, എ.പി. മുസ്തഫ, കൃഷി ഓഫീസര്‍ സബീന, വേളാട്ട് മുഹമ്മദ്, സി.കെ. വേണുഗോപാല്‍, സോമന്‍ പിലാത്തോട്ടം, ഗിരിഷ് തേവള്ളി, കെ.വി. സെബാസ്റ്റ്യന്‍, എം.എം. സലിം, പി.ടി. അസ്സയിന്‍കുട്ടി, യൂസുഫ് പുതുപ്പാടി, രജി ജോസഫ് എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ വിജയന്‍ മലയില്‍ സ്വാഗതവും ജോസ് തുണ്ടത്തില്‍ നന്ദിയും പറത്തു.
Thamarassery Grama Panchayat pays homage to young farmer Jobish Jose

































.jpeg)








.jpg)