ഉള്ളിയേരി: എന്‍സിപി(എസ്) ബാലുശ്ശേരി ബ്ലോക്ക് കണ്‍വന്‍ഷനും കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് എന്‍സിപിയിലേക്ക് വന്ന ആലങ്കോട് സുരേഷ് ബാബുവിനും സഹപ്രവര്‍ത്തകര്‍ക്കും സ്വീകരണവും നല്‍കുന്നു.
ഓഗസ്റ്റ് 17 ഞായറാഴ്ച ഉള്ളിയേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംഘടിപ്പിക്കുന്ന പരിപാടി കേരള വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. പരിപാടിയുടെ വിജയത്തിനായി ഉള്ളിയേരി പെന്‍ഷന്‍ ഭവനില്‍ വച്ച് 50 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണം എന്‍ സി പി (എസ്)സംസ്ഥാന സെക്രട്ടറി സുധാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ ഗോപാലന്‍ സ്വാഗതം പറഞ്ഞു. പി വി ഭാസ്‌കരന്‍ കിടാവിന്റെ അധ്യക്ഷതയില്‍ ടി മുഹമ്മദ് മാസ്റ്റര്‍, സി പ്രഭ, മുസ്തഫ ദാരുകല, അസൈനാര്‍ എമ്മച്ചങ്കണ്ടി, ഗണേശന്‍ മാസ്റ്റര്‍, ഒ എ വേണു എന്നിവര്‍ സംസാരിച്ചു

ncp balussery block convention at Augsut 17

































.jpeg)








.jpg)