ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം

ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം
Apr 12, 2025 08:54 PM | By Theertha PK

കോഴിക്കോട്; ബാലുശ്ശേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. ഉണ്ണികുളം സ്വദേശി സത്യൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.50ന് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു അപകടം.

താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് സത്യനെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Pedestrian dies after being hit by private bus in Balussery; accident occurred while crossing road

Next TV

Related Stories
താമരശ്ശേരി ഷഹബാസ് കൊലകേസ്;  ജാമ്യാപേക്ഷ തള്ളി ജില്ലാ സെഷന്‍സ് കോടതി

Apr 11, 2025 04:09 PM

താമരശ്ശേരി ഷഹബാസ് കൊലകേസ്; ജാമ്യാപേക്ഷ തള്ളി ജില്ലാ സെഷന്‍സ് കോടതി

താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. 6 പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ...

Read More >>
നാടിൻ്റെ ഹൃദയ തുടിപ്പായി; വെൽകെയർ പോളിക്ലിനിക്കിന് ഒന്നാം പിറന്നാൾ

Apr 5, 2025 05:40 PM

നാടിൻ്റെ ഹൃദയ തുടിപ്പായി; വെൽകെയർ പോളിക്ലിനിക്കിന് ഒന്നാം പിറന്നാൾ

ആരോഗ്യ രംഗത്ത് നാടിൻ്റെ ഹൃദതുടിപ്പായിവെൽകെയർ പോളിക്ലിനിക്ക്. വിദഗ്ത ഡോക്ടർമാരുടെ മികവാർന്ന പരിചരണവും ജീവനക്കാരുടെ സ്വാന്തന ഇടപെടലുമായി സേവന...

Read More >>
പട്ടാളമിറങ്ങി ;  ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി

Apr 5, 2025 02:53 PM

പട്ടാളമിറങ്ങി ; ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം സിആര്‍പിഎഫ് ജവാന്മാരും പൊതുജങ്ങളും ചേര്‍ന്നു...

Read More >>
Top Stories

Entertainment News

https://balussery.truevisionnews.com/