കോട്ടൂര്‍ എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികം ശതായനം സമാപിച്ചു

കോട്ടൂര്‍ എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികം ശതായനം സമാപിച്ചു
Apr 8, 2025 02:43 PM | By Theertha PK

നടുവണ്ണൂര്‍: കോട്ടൂര്‍ എയുപി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം 'ശതായനം' സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീല കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.എം. ശശി അധ്യക്ഷത വഹിച്ചു. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ കവാടം മാനേജര്‍ കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശതായനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീര്‍ ശതസ്മൃതി കവര്‍പേജ് രാജന്‍ പി.കരുവണ്ണൂരിന് നല്കി മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായില്‍ സ്വാഗതവും പ്രധാനാധ്യാപിക ആര്‍. ശ്രീജ നന്ദിയും രേഖപ്പെടുത്തി.

ആഘോഷത്തിന്റെ ഭാഗമായി നടന്ന അനുമോദന സദസ്സില്‍ നാടിന്‍െ പ്രിയപ്പെട്ട ഡോക്ടര്‍മാരായ ഡോക്ടര്‍ എ.എം ശങ്കരന്‍, കെ. യൂസഫ്, കെ.എം ജോസഫ്, ആര്‍.കെ. മുഹമ്മത് അഷ്‌റഫ്, പൂര്‍വ്വധ്യാപകര്‍, മുന്‍ പി.ടി.എ പ്രസിഡന്റുമാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ സിനി, മിനി, വാര്‍ഷിക പരിപാടിക്കു പേര് നിര്‍ദ്ദേശിച്ച അനന്‍ദേവ്, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരെയും അനുമോദിച്ചു. പരിപാടി ഉപജില്ലാ ഓഫീസര്‍ കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രസാദ് നമ്പീശന്‍ അധ്യക്ഷത വഹിച്ചു.

വൈകീട്ട് നടന്ന സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മനോഹരന്‍, കെ.സി കുഞ്ഞികൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് എംഎം ദിനേശന്‍, സഫിയ ഒയാസിസ്, കെ. വിനോദന്‍, ടി.കെ ചന്ദ്രന്‍, ബാലന്‍ മണീലായി, എം.കെ. അബ്ദുസ്സമദ്, ഉമേഷ,് ഉബിഷനിവാസ്, മുരളീധരന്‍, കെ.എം. കെ. ബാലകൃഷ്ണന്‍, സുരേഷ് പാര്‍വതീപുരം തുടങ്ങിയവര്‍ സംസാരിച്ചു. ഓയാസിസ് കരാട്ടെ ഇന്റര്‍നാഷനല്‍ ഒരുക്കിയ കരാട്ടെ പ്രദര്‍ശനം, ഷനിത്ത് മാധവിക സംവിധാനം ചെയ്ത മലയാളം കാണാന്‍ വായോ ദൃശ്യശ്രവ്യ വിസ്മയം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.



Kottoor AUP School's 100th anniversary celebration concludes

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/