കോട്ടൂര്‍ പഞ്ചായത്തിലെ നിത്യരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി മുസ്ലിം റിലീഫ് കമ്മറ്റി

 കോട്ടൂര്‍ പഞ്ചായത്തിലെ നിത്യരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് മാതൃകയായി മുസ്ലിം റിലീഫ് കമ്മറ്റി
Apr 4, 2025 11:53 AM | By Theertha PK

നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ പരിചരണത്തിലുള്ള 19 വാര്‍ഡുകളിലേയും 130 രോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി നോര്‍ത്ത് വാകയാട് മുസ്ലിം റിലീഫ് കമ്മറ്റി മാതൃകയായി. തുടര്‍ച്ചയായ 4ാം വര്‍ഷമാണ് നിത്യരോഗികള്‍ക്ക് റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു വരുന്നത്.

നോര്‍ത്ത് വാകയാട് മുസ്സിം റിലീഫ് കമ്മറ്റിയുടെ 23 ാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത.് ബാലുശ്ശേരി നിയോജക മണ്ഡലം ജന. സെക്രട്ടറി കെ. അഹമ്മദ് കോയ മാസ്റ്റര്‍ കോട്ടൂര്‍ പഞ്ചായത്ത് പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് ഭാരവാഹി സുരേഷിന് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.എച്ച് കള്‍ച്ചറല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ അമ്മത് നിര്‍വ്വഹിച്ചു. പുതുതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഒ.കെ അമ്മതിനെ ചടങ്ങില്‍ ആദരിച്ചു. എം.പി ഹസ്സന്‍ കോയ മാസ്റ്റര്‍, കെ.കെ അബുബക്കര്‍, എം. പോക്കര്‍ക്കുട്ടി ,നിസാര്‍ ചേലേരി ടി. അബു, കെ.എം സലാം, ഐ.എം കുഞ്ഞിക്കണ്ണന്‍, കെ.പി പര്യേക്കുട്ടി, നവാസ് വാകയാട് തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് വാകയാട് സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.




Muslim Relief Committee sets an example by distributing food kits to chronically ill people in Kottoor Panchayat

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/