'ജീവിക്കണം -വന്യമൃഗങ്ങളെ അതിജീവിക്കണം'; കര്‍ഷക പ്രക്ഷോഭ സംഗമം മാര്‍ച്ച് 15ന്

'ജീവിക്കണം -വന്യമൃഗങ്ങളെ അതിജീവിക്കണം'; കര്‍ഷക പ്രക്ഷോഭ സംഗമം മാര്‍ച്ച് 15ന്
Feb 25, 2025 12:58 PM | By Theertha PK

 പേരാമ്പ്ര: വന്യമൃഗങ്ങളുടെ ആക്രമത്താല്‍ വനാതിര്‍ത്തിയില്‍ കഴിയുന്നവരുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര മേഖലാ സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 'ജീവിക്കണം -വന്യമൃഗങ്ങളെ അതിജീവിക്കണം' എന്ന പേരില്‍ സംയുക്ത കര്‍ഷക പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. മാര്‍ച്ച് 15ന് വൈകീട്ട് 4 മണിക്ക് മുതുകാട് വച്ച് നടക്കുന്ന സംയുക്ത കര്‍ഷക പ്രക്ഷോഭ സംഗമം താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി മുതുകാട് വച്ചു ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കിസാന്‍ ജനത സംസ്ഥാന ജനറല്‍ സിക്രട്ടറി വല്‍സന്‍ എടക്കോടന്‍ ഉദ്ഘാടനം ചെയ്തു.

കെ.ജി.രാമനാരായണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രാജീവന്‍ മല്ലിശ്ശേരി, സി.ഡി. ബിജു, കെ.കെ. പ്രേമന്‍, വര്‍ഗ്ഗീസ് കോലത്തു വീട്, കെ.വി.ബാലന്‍, സി.കെ. ഡാനിഷ്, കെ.രാജന്‍, കെ.പി.രവീന്ദ്രന്‍, എ.കെ. അഭിലാഷ്, കെ.ടി.ജോര്‍ജ്ജ്, സിന്ധു മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



must survive -survive the wild beasts'; Farmers' protest rally on March 15

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






Entertainment News





https://balussery.truevisionnews.com/