#LJD RJD|മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് സോഷ്യലിസ്റ്റുകള്‍ ഒന്നിക്കണം : എംവി ശ്രേയസ് കുമാര്‍

#LJD RJD|മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് സോഷ്യലിസ്റ്റുകള്‍  ഒന്നിക്കണം : എംവി ശ്രേയസ് കുമാര്‍
Sep 27, 2023 06:14 PM | By Rijil

കൂടരഞ്ഞി: മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് സോഷ്യലിസ്റ്റുകള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കള്‍ക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിന്റെ [ RJ D] ഭാഗമാകാനാണ് ലോക് താന്ത്രിക് ജനതാദള്‍ ആഗ്രഹിക്കുന്നതെന്നും എല്‍ .ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.

കൂടരഞ്ഞി പി.കെ.ജോര്‍ജ്ജ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന പി.ടി മാത്യു മാസ്റ്റര്‍ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും, സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിനും വേണ്ടി തന്റെ ജീവിതം മാറ്റി വെച്ച അവൂര്‍വ്വം ചില സോഷ്യലിസ്റ്റുകളില്‍ ഒരാളായിരുന്നു അന്തരിച്ച പി.ടി മാത്യു മാസ്റ്ററെന്നും എം വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.

അനുസ്മരണ ചടങ്ങില്‍ വെച്ച് എച്ച് എംഎസ് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനവും, പുതുതായി പാര്‍ട്ടിയിലേക്ക് എത്തി ടൈറ്റസിന് പാര്‍ട്ടി അംഗത്വം നല്‍കലും സoസ്ഥാന പ്രസിഡണ്ട് നിര്‍വ്വഹിച്ചു.

കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി .വി.കുഞ്ഞാലി , പി.എം തോമസ് മാസ്റ്റര്‍, ഗോള്‍ഡന്‍ ബഷീര്‍, ജോണ്‍സണ്‍ കുളത്തുങ്കല്‍ , അബ്രഹാം മാനുവല്‍, ഇളമന ഹരിദാസ്, വില്‍സന്‍ പുല്ലു വേലി, ജോസ് തോമസ് മാവറ, അന്നമ്മ മം ഗര, ടാര്‍സന്‍ ജോസ്, ടോമി ഉഴുന്നാലില്‍, അബ്ദു റഹിമാന്‍ പള്ളിക്കലാത്ത്, സൈമണ്‍ മാസ്റ്റര്‍, എന്‍. അബ്ദുള്‍ സത്താര്‍, സജി പെണ്ണാപറമ്പില്‍, ജോളി പൊന്നം വരിക്കയില്‍, മുഹമ്മദ് കുട്ടി പുളിക്കല്‍, ജോര്‍ജ്ജ് മംഗരയില്‍, ജിനേഷ് തെക്കനാട്ട്, ഫ്രാന്‍സിസ് മാസ്റ്റര്‍, ജോളി പൈക്കാട്ട്, ജിന്‍സ് അഗസ്റ്റിന്‍, ഷീബ റോയ്, തുടങ്ങിയവര്‍ സംസാരിച്ചു.

ഒക്ടോബര്‍ 12 ന് കോഴിക്കോട്ട് വെച്ച് നടത്തപ്പെടുന്ന എല്‍ജെഡി ആര്‍ജെഡി ലയനസമ്മേളനത്തിന്റെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിലുള്ള സ്വാഗത സംഘം ഓഫീസ് വി. കുഞ്ഞാലി പാര്‍ട്ടി പ്രവര്‍ത്തര്‍കര്‍ക്കായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

PT MATHEW memorial function at Kootaranji

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/