നന്തി: 1967 ല്‍ ചന്ദ്രിക പ്രസില്‍ പത്രം കല്ലില്‍ അച്ച് ചെയ്തു ഈയം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്ത് തുടങ്ങിയ പത്രപ്രവര്‍ത്തനം. ഇപ്പേള്‍ 55 വര്‍ഷം പിന്നിടുന്നു. നാരങ്ങാളികുളം ഡല്‍മന്‍ സി.എ. റഹ്‌മാനെന്ന പത്രപ്രവര്‍ത്തന്‍ എല്ലാവര്‍ക്കും സുപരിചിതനാണ്.
മുസ്ലീം ലീഗിന്റെ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് റഹ്‌മാന്‍ പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. അഞ്ചു രൂപ അലവന്‍സായി വാങ്ങി ആരംഭിച്ച പത്ര പ്രവര്‍ത്തനം 55 വര്‍ഷം പിന്നിട്ടിട്ടും സാമൂഹ്യ പ്രവര്‍ത്തനം ആയിട്ടാണ് റഹ്‌മാന്‍ കാണുന്നത്. കോടിക്കല്‍ ഞെട്ടിക്കര പാലത്തെ വഴി സംബന്ധിച്ചുള്ള ഒരു പ്രാദേശിക പ്രശ്നം ആയിരുന്നു ആദ്യമായി ചന്ദ്രികയില്‍ കൊടുത്ത റഹ്‌മാന്റെ വാര്‍ത്ത.
ബ്ലേക്ക് വൈറ്റ് ക്യാമറയില്‍ ഫോട്ടോ എടുത്ത് കൊയിലാണ്ടിയില്‍ ഉള്ള സ്റ്റുഡിയോയില്‍ പോയി ഒരു ദിവസം കാത്തു നിന്നു ഫോട്ടോ പ്രിന്റ് എടുത്ത് കോഴിക്കോട്ടെ ചന്ദ്രിക ഓഫീസിലേക്ക് ബസില്‍ അയക്കേണ്ട സ്ഥിത്ഥിയായിരുന്നു അന്ന്. അന്നത്തെ ചന്ദ്രികയുടെ എഡിറ്ററായ വി.സി. അബൂബക്കര്‍ ആണ് ആദ്യമായി റിപ്പോര്‍ട്ടര്‍ കാര്‍ഡ് നല്‍കുന്നത്.
തിക്കോടി, നന്തി, കടലൂര്‍, പള്ളിക്കര, വന്‍മുഖം പ്രദേശങ്ങളിലെ നിരവധി സാമൂഹ്യ വികസന പ്രശ്നങ്ങള്‍ പത്ര റിപ്പോര്‍ട്ടിലൂടെ പൊതു സമൂഹത്തിന്റെയും അധികാരികളുടെയും മുന്നില്‍ എത്തിക്കാന്‍ ഈ മികച്ച പത്രപവര്‍ത്തകന് സാധിച്ചിട്ടുണ്ട്. പത്ര പ്രാവര്‍ത്തനത്തിന് ഒപ്പം ജനസേവനകനും കൂടിയാണ് റഹ്‌മാന്‍.
55 years as a journalist; Rahman know a public servant named C.A. Rahman in narangalikkulam









































.jpg)