ബാലുശ്ശേരി : ബാലുശ്ശേരി ഇസാഫ് ബാങ്കിനു മുമ്പില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍.
ബ്ലോക്ക് പഞ്ചായത്ത് 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍ സംരംഭകര്‍ക്ക് വായ്പ അനുവദിക്കാം എന്ന് ബാങ്ക് ഉറപ്പുനല്‍കിയിട്ടും മാസങ്ങളോളമായി തൊഴില്‍ സംരംഭകരെ ബുദ്ധിമുട്ടിപ്പിക്കുന്ന ബാങ്ക് അധികൃതരുടെ നിലപാടിനെതിരെയാണ് ഭരണസമിതി അംഗങ്ങള്‍ സമരം നടത്തുന്നത്.
ജൂലൈ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും ബാങ്കിംഗ് ഓംബുഡ്സ്മാനും പരാതി നല്‍കാന്‍ തീരുമാനിച്ചതായി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
#Preparing for an #indefinite #strike in front of #ISAFBank in #Balussery









































.jpg)