അത്തോളി: ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചുകൊണ്ട് വിജയയാത്ര തുടങ്ങിയ ചാന്ദ്രയാന്‍-3 ന്റെ പര്യവേക്ഷണ ദൗത്യത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ക്ക് ആശംസാകാര്‍ഡുകള്‍ അയച്ചുകൊണ്ട് പാലോറ എച്ച്എസ്എസ്സിലെ കുട്ടിശാസ്ത്രജ്ഞന്മാര്‍ രംഗത്തെത്തി.
ഹൈസ്‌കൂളിലെ സയന്‍സ് ക്ലബ്ബായ സയന്‍ഷ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചാന്ദ്രയാന്‍-3 വിക്ഷേപണം തല്‍സമയം സംപ്രേഷണം ചെയ്തു. തുടര്‍ന്ന് പ്രൊപ്പല്‍ഷന്‍, ലാന്‍ഡര്‍, റോവര്‍ എന്നീ ചാന്ദ്രയാന്‍ മൊഡ്യൂളുകളെക്കുറിച്ച് ശാസ്ത്രാധ്യാപകരുമായി സംവദിച്ചു.
ഇതോടെ ജൂലായ് 21 വരെ നീളുന്ന ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ആര്‍.വി. സരിത, സയന്‍സ് ക്ലബ് കണ്‍വീനര്‍ ഇ.എം. ധനേഷ്, ആര്‍.കെ. ശ്രീലേഖ, എം. ദിവ്യ, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ കെ.എസ്. നിരഞ്ജന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
#Chandrayaan-3; #students #scientists sent #greeting #cards for #mission









































.jpg)