കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ കടകളില്‍ മോഷണം പതിവാകുന്നു ആശങ്കയില്‍ വ്യാപാരികള്‍. പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവുമായി വ്യാപാരഭവനില്‍ യോഗം ചേര്‍ന്നു.
കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണ്‍ഹാളിലെ റെഡിമെയ്ഡ് ഷോപ്പില്‍ മോഷണം നടത്തിയ മോഷ്ടാവിനെ ഉടന്‍ പിടികൂടമെന്നും യോഗത്തില്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. രാത്രികാല മോഷണവും പട്ടാപ്പകല്‍ കടകളില്‍ കയറുന്ന സാമൂഹ്യദ്രോഹികളായ മോഷ്ടാക്കളെയും പൊലീസ് നിരീക്ഷിക്കണമെന്ന ആവശ്യവും വ്യാപാരികള്‍ ഉയര്‍ത്തി. വ്യാപാരികളുടെ യോഗം കബീര്‍ സലാല ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. റിയാസ് അബൂബക്കര്‍ സ്വാഗതവും ഷറഫുദ്ദീന്‍ ലക്കി നന്ദിയും പറഞ്ഞു. കെ.എം. രാജീവന്‍, പി.വി. ശശി, ഗീരിഷ്, ലാലു, ജിഷ, ഉഷ മനോജ്, റോസ് ബെന്നറ്റ്, മോളി എന്നിവര്‍ സംസാരിച്ചു.
robary becomes sequel in Koilandi; Traders in Koilandi demand a solution






























_(4).jpeg)










.jpg)