തേങ്ങ പറിക്കാന്‍ വേതനം ഇനി പഞ്ചായത്ത് നല്‍കും; നാളികേര കര്‍ഷകര്‍ക്ക് കൈതാങ്ങായി മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി

തേങ്ങ പറിക്കാന്‍ വേതനം ഇനി പഞ്ചായത്ത് നല്‍കും; നാളികേര കര്‍ഷകര്‍ക്ക് കൈതാങ്ങായി മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി
Jun 21, 2023 12:23 PM | By SUHANI S KUMAR

നന്തി ബസാര്‍: നാളികേര കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് തെങ്ങില്‍ കയറാന്‍ ആളില്ലാത്തതും കൂലി കൊടുക്കാന്‍ കാശില്ലാത്തതും. ഈ പ്രയാസത്തിന് ഒറ്റയടിക്കുള്ള പരിഹാരമാണ് മൂടാടിയിലെ കേര സൗഭാഗ്യ പദ്ധതി. 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൃഷിഭവന്‍ മൂടാടി കാര്‍ഷിക കര്‍മസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കര്‍മ്മ സേനയില്‍ രജിസ്ട്രര്‍ ചെയ്തതിന് ശേഷം കര്‍മസേന മുഖാന്തിരം തൊഴിലാളികളെ ആവശ്യക്കാര്‍ക് എത്തിക്കും. കര്‍ഷകര്‍ തങ്ങളുടെ വേതനത്തിന്റ വിഹിതം കര്‍മ സേനയിലടക്കുകയും ഗ്രാമ പഞ്ചായത്തിന്റ വേതന വിഹിതവും ചേര്‍ത്ത് തൊഴിലാളികള്‍ക്ക് നല്‍കും. കൃഷി ഓഫീസറാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍' തെങ്ങിന്റെ എണ്ണമനുസരിച്ചാണ് സബ്‌സിഡി നല്‍കുക. നാളികേര വിലയിടിവില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ക് പദ്ധതി എറെ സഹായകമാവുമെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു. 19 ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത് ഗ്രാമസഭ മുഖാന്തിരം അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇത് കൂടാതെ വളപ്രയോഗത്തിനും പദ്ധതിയുണ്ട്.

true vision koyilandy Panchayat will now pay wages for picking coconuts; Kera Saubhagya Project in Mudadi is a handhold for coconut farmers

Next TV

Related Stories
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

Sep 27, 2025 11:51 AM

ബാലുശ്ശേരിയില്‍ വന്‍ ലഹരി മരുന്നു വേട്ട

ജില്ലയിലെ ഡന്‍സാഫ് സ്‌ക്വാഡും ബാലുശ്ശേരി എസ്‌ഐ സുജിലേഷിന്റെ...

Read More >>
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം  കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

Aug 18, 2025 09:10 PM

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം കായണ്ണയില്‍ സിന്തറ്റിക് ടര്‍ഫ് യഥാര്‍ഥ്യമായി

കായണ്ണയില്‍ നിര്‍മിച്ച ആധുനിക സിന്തറ്റിക് ടര്‍ഫിന്റെ ഉദ്ഘാടനം കെ എം സച്ചിന്‍ദേവ് എംഎല്‍എ...

Read More >>
കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

Aug 17, 2025 07:45 PM

കക്കാടംപൊയിലില്‍ പോലീസ് എയ്ഡ് പോസ്റ്റ് യാഥാര്‍ത്ഥ്യമായി

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ ആരംഭിച്ച പോലീസ്എയ്ഡ് പോസ്റ്റ് ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ. ലിന്റോ ജോസഫ്...

Read More >>
Top Stories










News Roundup






Entertainment News





https://balussery.truevisionnews.com/