ബാലുശ്ശേരി: ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുളള അംഗീകാരം കരസ്ഥമാക്കി പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ വെച്ച് വളണ്ടിയര്‍മാര്‍ക്കും പ്രിന്‍സിപ്പലിനുമൊപ്പം പ്രോഗ്രാം ഓഫീസര്‍ ഷാഹിര്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.
കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിനം തേടിയെത്തിയത്. എന്‍എസ്എസിന്റെ 3 വര്‍ഷത്തെ സേവനത്തിന് പങ്കു കൊണ്ട പ്രിയ വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂള്‍ മാനേജ്‌മെന്റിനും, സ്‌കൂള്‍ പിടിഎയും സ്റ്റാഫും എന്‍എസ്എസിന് നല്‍കിയ സപ്പോര്‍ട്ടിന് അഭിമാനത്തോടെ ഷാഹിര്‍ നന്ദി അറിയിച്ചു.
3 years of outstanding operations; Pavandur Higher Secondary School as the best NSS unit in the district









































.jpg)