അരിക്കുളം: ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാനത്താകെ നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം എന്‍എസ്എസ് ജില്ല കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് നാട്ടുമാവിന്‍ തൈ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു.
സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം . പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ നാട്ടുമാവിന്‍തൈകള്‍ ദത്ത് ഗ്രാമങ്ങളില്‍ വിതരണം ചെയ്യുകയും വീടുകളില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തനമായി മാവിന്‍ തൈകളുടെ വളര്‍ച്ച നീരിക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.
അരിക്കുളം കെപിഎംഎസ്എം എച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.എം. രേഖ , പ്രധാന അധ്യാപകന്‍ അബ്ദുറഹിമാന്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. ഷാജി , സ്റ്റാഫ് സെക്രട്ടറി ആര്‍.കെ. നജ്മ, വി.സി. ഷാജി, എം.എസ്. ദിലിപ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
true vision koyilandy NSS volunteers of Arikkulam KPMSM HSS preparing mango season for next genaration







































.jpg)