അത്തോളി : അത്തോളി ടൗണിലെ ഗതാഗത കുരുക്കിനെ തിരെ ശാന്തിനഗർ റസിഡൻസ് അസാസിയേഷൻ ബഹുജനമുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി.
അത്താണിയിൽ നിന്നും ആരംഭിച്ച ജാഥ അത്തോളി ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. അത്തോളിയിലെസാമൂഹ്യ, രാഷ്ട്രീയ, സാസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
50 വർഷം മുമ്പ് റോഡ് ടാറിഗ് നടന്ന സമയത്തെ അതെ അവസ്ഥയിലാണ് അത്തോളി ടൗൺ ഇന്നും സ്ഥിതി ചെയ്യുന്നത്.
സമ്മേളനത്തിൽശാന്തിനഗർ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർഎം കുമാരൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് റസാഖ്കൈ പുറത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ജാഫർ അത്തോളി , നിസാർ കൊളക്കാട്, ഷാജി വി എം അഷറഫ് അലി എന്നിവർ പ്രസംഗിച്ചു. സിദ്ധാർത്ഥൻ വി.പി സ്വാഗതവും ആർ.എം വിശ്വൻ നന്ദിയും പറഞ്ഞു
A mass movement march and public meeting was held against the traffic congestion