ഉള്ളിയേരി : ഭരണഘടനാശില്പി ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ദളിത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ പിറന്നുവീണ ഒരോ കുഞ്ഞിനും മനുഷ്യനായി ജീവിക്കാനുള്ള അവകാശം നൽകിയത് ഇന്ത്യൻ ഭരണഘടനയാണ്, ഇതിഹാസങ്ങളുടേയും പുരാണങ്ങളുടേയും പേരിൽ മനുഷ്യരെ തട്ടുകളായി തിരിച്ച് അടിമകളാക്കി വെച്ചവർക്കുള്ള ചുട്ടമറുപടിയായിരുന്നു ഭരണഘടനയെന്നും അതുകൊണ്ടാണ് മരിച്ച് അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അമിത്ഷായെ പോലുള്ള ആളുകൾക്ക് അംബേദ്ക്കർ എന്ന പേരിനോട് പോലും ശത്രുതയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദളിത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഒ എം ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി.
യുഡിഫ് ഉള്ളിയേരി പഞ്ചായത്ത് ചെയർമാൻ അബു പാറക്കൽ, മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഹീം എടത്തിൽ ,വിനോദ് പൂനത്ത്, എ എം സരിത എന്നിവർ സംസാരിച്ചു
The Balushery Constituency Committee organized a protest rally at Ullieri