അത്തോളി : കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 'കൂട്ട്' വേളൂര്‍ ജി എം യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.
എം പി ടി എ ചെയര്‍പെഴ്‌സണ്‍ രാജി രശ്മി, പി.ടി.എ അംഗങ്ങളായ നജ്മുന്നീസ, ഷൈനി ഹരീഷ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുനില്‍, സീനിയര്‍ അസിസ്റ്റന്റ് പി.പി. സീമ, സ്റ്റാഫ് സെക്രട്ടറി ബബീഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി എം ഗിരീഷ് ബാബു, കോഡിനേറ്റര്‍ കെ രാജു സംസാരിച്ചു.
വാര്‍ഡ് നമ്പര്‍ ഫൗസിയ ഉസ്മാന്‍ അധ്യക്ഷയായി. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ലിനീഷ്, നിയമ വിദ്യാര്‍ഥിനി വി എം ആദിത്യ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രമ്യ ശങ്കര്‍, അത്തോളി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവ്, റിട്ട. ഡി ഇ ഒ ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ വിവിധ ക്ലാസ്സെടുത്തു. ടി വി ബല്‍രാജ് , എന്‍ എം നഷീദ, പ്രകാശ് ബാബു, വി ലിജു എന്നിവര്‍ നേതൃത്വം നല്‍കി.
Bindu Rajan inaugurated the two-day Sahavasa Camp 'Coot' of the School Social Service Scheme at GMUP School, Vellore.