സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
Dec 22, 2024 11:24 PM | By Vyshnavy Rajan

കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി 4ന് കല്ലാനോട്‌ നടക്കുന്ന 29മത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കല്ലാനോട് സെൻ്റ് മേരീസ് സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിലിന് നൽകി പ്രകാശനം ചെയ്തു.

ബാലുശ്ശേരി നിയോജക മണ്ഡലം എംഎൽഎ അഡ്വ. കെഎം സച്ചിൻദേവ് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽനിന്ന് അണ്ടർ 16, അണ്ടർ 18, അണ്ടർ 20, മെൻ ആൻഡ് വിമൻ കാറ്റഗറികളിൽ ആൺ, പെൺ വിഭാഗങ്ങളിലായി 672 കായികതാരങ്ങൾ പങ്കെടുക്കും.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 500ലേറെ ഇവന്റുകൾക്ക് ലോഗോ തയ്യാറാക്കിയിട്ടുള്ള കക്കയം സ്വദേശി സാൻജോ സണ്ണിയാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.

ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വികെ അനിത, കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോളി കാരക്കട, മെമ്പർമാരായ അരുൺ ജോസ്, സിമിലി ബിജു, സെന്റ് മേരീസ്‌ അക്കാദമി ചെയർമാൻ സജി ജോസഫ്, കൺവീനർ ജോർജ് തോമസ്, എക്സിക്യൂട്ടീവ് മെമ്പർ ഫിലോമിന ജോർജ്, ജില്ലാ അത് ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ നോബിൾ കുര്യാക്കോസ്, സെക്രട്ടറി ജോസഫ് കെഎം, ജിൽറ്റി മാത്യു എന്നിവർ സംസാരിച്ചു.

State Cross Country Championship Logo Released

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories