അരിക്കുളം : അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ചടങ്ങിൽആധ്യക്ഷത വഹിച്ചു. ടി.രാരുക്കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ നീലാംബരി,ഒ.കെ. ചന്ദ്രൻ മാസ്റ്റർ മണ്ഡലം ഭാരവാഹികളായ ഇ. ഭാസ്ക്കരൻ മാസ്റ്റർ, ടി.എം. പ്രതാപചന്ദ്രൻ , ബാലൻ കൈലാസ്, ചാത്തുക്കുട്ടി അയിഞ്ഞാട്ട് എന്നിവർ സംസാരിച്ചു. എ . രഘുനാഥ് സ്വാഗതവും ടി.ടി. ശങ്കരൻനായർ നന്ദിയും പറഞ്ഞു.
Arikulam Mandal Congress Committee led by Leader Karunakaran organized a commemoration and floral tribute.