നടുവണ്ണൂർ : സി.പി.ഐ (എം) കരുമ്പാപ്പൊയിൽ ബ്രാഞ്ച് മെമ്പർ കർഷക സംഘം മേഖല കമ്മറ്റി മെമ്പർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.ബാലകൃഷ്ണന്റെ അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി പുളിയത്തിങ്ങൽ നടന്ന സി.പി.ഐ (എം) കുടുംബ സംഗമംസി.എം. ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
എൻ. ആലി അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചുജിജീഷ് മോൻ , പി.വി. ശാന്ത, എ.എസ്.റിലു എന്നിവർ സംസാരിച്ചു.
രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം& വായനശാലയുടെയും . എ.എസ്.കെ.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടുവണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി പ്രൊഫസർ ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു
എൻ. ആലി അദ്ധ്യക്ഷത വഹിച്ചുമില്ലേ നിയം ഫാർമർ ഓഫ് ഇന്ത്യ 2024 കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ ഏർപ്പെടുത്തി മികച്ച കർഷകനുള്ള ദേശീയ പുരസ്കാര ജേതാവ്. വി.കെ.സിദ്ധീഖ്സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ക്കുള്ള പുരസ്കാര ജേതാവ്.എൻ.കെ. സലിം എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോ ദരൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ടി.പി. ദാമോദരൻ, വി.കെ.സിദ്ദീഖ്, എൻ.കെ. സലിം, വി.പി. ഹമീദ്, എം.എൻ. ദാമോദരൻ , സദാനന്ദൻ കെ.കെ. എന്നിവർ സംസാരിച്ചു.
Natuvannur P. Balakrishnan Memorial Program Professor T.P. Kunhikannan inaugurated