വാകയാട് : വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം " ജ്വലനംഫെസ്റ്റ്" 25 ന് ബുധനാഴ്ച വാകയാട് എയുപിസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വൈകീട്ട് 6 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും.
കോട്ടൂർ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ ഹരിതകർമ്മസേനാംഗങ്ങളെയും ആശാവർക്കർമാരെയും പഞ്ചായത്ത് പ്രസിഡൻ്റ് സി എച്ച് സുരേഷ് ആദരിക്കും.
തുടർന്ന് നൃത്തസന്ധ്യ, രാത്രി 9 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന " മിഠായിതെരുവ് " നാടകം അരങ്ങേറും.
ആഘോഷപരിപാടികളുടെ ഭാഗമായി കവിതാരചനാമത്സരം , മൊബൈൽ ഫോട്ടോഗ്രാഫിമത്സരം എന്നിവ നടന്നു
Dosoman Cuddalore will inaugurate the Christmas New Year celebration organized by Vakayadu Jwalanam Men and Women Association.