കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി

കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി
Dec 19, 2024 11:51 PM | By Vyshnavy Rajan

നടുവണ്ണൂർ: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.

കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി(29) എന്ന നട്ട് മമ്മാലിയെയാണ് പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.200 മില്ലി ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

ഇയാൾ വളരെക്കാലമായി കുട്ടികൾക്കടക്കം എം.ഡി.എം.എ. വിൽപന നടത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തേ പരാതിയുണ്ടായിരുന്നു. തുടർന്ന് ഒരാഴ്ചചയായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

ഇയാൾ വിൽപ്പനയ്ക്കായി പാക്കറ്റുകൾ കൈവശം സൂക്ഷിച്ചിരുന്നതായും, എം.ഡി.എം.എ. തൂക്കുന്നതിന് ത്രാസും എം.ഡി.എം.എ. ഉപയോഗിക്കുന്ന ചില്ലു കുഴലും ഇയാളിൽ നിന്നും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

ഇയാൾ എം.ഡി.എം.എ. വിൽപന നടത്തി കിട്ടിയ 8000 ത്തിൽപരം രൂപയും പോലീസ് പിടിച്ചെടുത്തു. എം.ഡി.എം.എ. കൈവശം വെച്ചതിന് പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

The police caught the youth with MDMA in Kavil Palliyat Kuni

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

GCC News