കൂരാച്ചുണ്ട് : മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന അടിസ്ഥാനമാക്കി ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ പുരസ്‌കാരത്തിന് അർഹനായ കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി സജി എം നരിക്കുഴിയെ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷനായി. മുൻ മണ്ഡലം പ്രസിഡന്റ് സന്ദീപ് കളപ്പുരയ്ക്കൽ ഉപഹാരം കൈമാറി.
കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, ജാക്സ് കരിമ്പനക്കുഴി, ബിജു താന്നിക്കൽ, ഷാജു പീറ്റർ, വിനോദ് നരിക്കുഴി എന്നിവർ സംസാരിച്ചു.
Dakshina Bharat Hindi Prachar Sabha awardee Saji M Narikuzhi was felicitated