അത്തോളി : 'വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക' പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം അത്താണിയിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ്ണ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി.ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു, എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, കെ.എ.കെ ഷമീർ, ഫൈസൽ ഏറോത്ത്, ജാഫർ കൊട്ടാരോത്ത് സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.കെ ബഷീർ സ്വാഗതം പറഞ്ഞു.
കരിമ്പയിൽ അബ്ദുൽ അസീസ്, കെ.എം അസീസ്, നിസാർ കൊളക്കാട്, വി.പി നവാസ്, സലീം കോരോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
'Withdraw electricity rate hike'; A protest demonstration and dharna was held at Atholi