സിപിഐ എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

സിപിഐ എം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
Nov 27, 2024 05:04 PM | By SUBITHA ANIL

ബാലുശ്ശേരി : സിപിഐ എം ബാലുശേരിഏരിയാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ സീതാറാം യെച്ചൂരി കോടിയേരിബാലകൃഷ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ എം സച്ചിന്‍ദേവ് എം എല്‍എ പതാക ഉയര്‍ത്തി. ഏരിയാസെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ എം മെഹബൂബ് , പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അത്തോളിയില്‍ പതാകജാഥ ജില്ലാസെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. കെ.കെ ശോഭ അധ്യക്ഷയായി. പി എം ഷാജി സ്വാഗതം പറഞ്ഞു. ഏരിയാകമ്മറ്റി അംഗം ഒള്ളൂര്‍ദാസന്റെ നേതൃത്വത്തിലാണ് പതാക കൊണ്ടുവന്നത്. കൊടിമരജാഥ കൂരാച്ചുണ്ടില്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.വി ജെ സണ്ണി അധ്യക്ഷനായി. കെ ജി അരുണ്‍ സ്വാഗതം പറഞ്ഞു. ഏരിയാകമ്മറ്റി അംഗം വി.എം കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണ് കൊടിമരം കൊണ്ടുവന്നത്.

വിവിധകേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഇരുജാഥകളും ബാലുശേരി ബ്ലോക്ക് റോഡില്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍മാരുടെയും അത് ലറ്റുകളുടെയും നൂറ്കണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയില്‍ പ്രവേശിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ പി.പി രവീന്ദ്രനാഥ് ജാഥാലീഡര്‍ ഒള്ളൂര്‍ദാസനില്‍നിന്ന് പതാകയും സ്വാഗത സംഘം ട്രഷറര്‍ എസ് എസ് അതുല്‍ജാഥാലീഡര്‍ വി എം കുട്ടികൃഷ്ണനില്‍നിന്ന് കൊടിമരവും ഏറ്റുവാങ്ങി. മുദ്രാവാക്യം വിളികളാല്‍ ഏരിയാറെഡ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി പി വിനിലിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ പതാകയ്ക്ക് സെല്യൂട്ട് നല്‍കി.

Flag hoisted for CPI M Balushery area conference

Next TV

Related Stories
ഗതാഗത കുരുക്കിനെതിരെ  ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

Dec 23, 2024 11:49 PM

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി

ഗതാഗത കുരുക്കിനെതിരെ ബഹുജന മുന്നേറ്റ ജാഥയും പൊതുസമ്മേളനവും നടത്തി...

Read More >>
ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Dec 23, 2024 11:41 PM

ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു ഉദ്ഘാടനം...

Read More >>
കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

Dec 23, 2024 11:33 PM

കുട്ടമ്പൂർ ഹയർ സെക്കന്ററി സ്‌കൂൾ നാൽപതാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബർ 24,25 തിയ്യതികളിൽ നടക്കും

2024 ഫിബ്രവരി 29 ന് ഉദ്ഘാടനത്തോട് കൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ സമാപനമാണ് 24,25 തിയ്യതികളിൽ നടക്കുന്നത്. ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ...

Read More >>
വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

Dec 23, 2024 11:08 PM

വാകയാട് ജ്വലനം പുരുഷ വനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും

വാകയാട് ജ്വലനംപുരുഷവനിതാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഡോ സോമൻ കടലൂർ ഉദ്ഘാടനം...

Read More >>
അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

Dec 23, 2024 10:46 PM

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കരുണാകരൻ അനുസ്മരണവും ഛായാപടത്തിന് മുൻപിൽ പുഷ്പാർച്ചനയും...

Read More >>
Top Stories

Entertainment News