പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു

പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു
Oct 31, 2024 10:16 PM | By Vyshnavy Rajan

അത്തോളി :വാശിയേറിയ പി ടി എ തിരഞ്ഞെടുപ്പിൽ അത്തോളി ജിവിഎച്ച്എസ്എസിൽ യുഡിഎഫ് പാനൽ വിജയിച്ചു.

യുഡിഎഫിന്റെ പാനലിന് 269 വോട്ടും സിപിഎം പാനലിന് 256 വോട്ട് ലഭിച്ചു.13 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പാനൽ വിജയിച്ചു.തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും സന്ദീപ് നാലുപുരക്കലിനെ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി സി എം ഹൈദർ അലിയെയും തിരഞ്ഞെടുത്തു.പിടിഎ ജനറൽബോഡിയിൽ 555 പേർ പങ്കെടുത്തു. ഇതിൽ 528 പേർ വോട്ടിംഗിൽ പങ്കെടുത്തു.ബുധനാഴ്ച ഉച്ചമുതൽ കോൺഗ്രസ്, ലീഗ്, സിപിഎം പ്രവർത്തകർ സ്കൂൾ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.

കനത്ത പോലിസ് കാവലും ഉണ്ടായിരുന്നു . പൊതു തെരഞ്ഞെടുപ്പിന്റെ സമാനമായ വീറും വാശിയും പ്രകടമാക്കിയ തിരഞ്ഞെടുപ്പിൽയുഡിഎഫ് പിടിഎ നിലനിർത്തുകയായിരുന്നു ചെയ്തത്. തെരഞ്ഞെടുപ്പിനു ശേഷം അത്തോളി അങ്ങാടിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി.

പ്രകടനം അത്താണിയിൽ സമാപിച്ചു. ജൈസൽ അത്തോളി, എം സി ഉമ്മർ, സുനിൽ കൊളക്കാട്, വി.കെ.രമേശ് ബാബു, ടി. പി. ഹമീദ്, എ. കൃഷ്ണൻ മാസ്റ്റർ, അഷറഫ് അത്തോളി , കെ.എ ഷമീർ, സി എം ഹൈദരലി, ശാന്തിമാ വീട്ടിൽ, സി.ഷംസുദ്ദീൻ, കെ.ബാലൻ, സന്ദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.തുടർച്ചയായി രണ്ടാമതും പി ടി എ പ്രസിഡന്റ് ആയാണ് സന്ദീപ് നാലുപുരക്കൽ തിരഞ്ഞെടുത്തത്.വിജയത്തിൽ അഭിമാനിക്കുന്നു. കൂട്ടായ പ്രവർത്തനം, രക്ഷിതാക്കളും അധ്യാപക സമൂഹവും അംഗീകരിച്ചതിന്റെ തെളിവാണ് ഇപ്പോഴുണ്ടായ വിജയമെന്ന് സന്ദീപ് കുമാർ,അത്തോളി

UDF panel wins PTA election in Atholi GVHSS

Next TV

Related Stories
 ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ്

Nov 4, 2024 03:02 PM

ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സര്‍വീസ് ക്യാമ്പ്

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ...

Read More >>
ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി

Nov 2, 2024 01:18 PM

ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി

നന്മണ്ട പതിമൂന്നില്‍ പിഐ ആശുപത്രിക്ക് മുന്‍ വശത്തുള്ള കെസ്ഇബി യുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി...

Read More >>
താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

Oct 31, 2024 10:38 PM

താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് പള്ളിപ്പുറം(ചാലക്കര)ജി.എം.യു.പി സ്കൂൾ

അറബിക് കലോത്സവത്തിൽ എൽ.പി,യു.പി വിഭാഗങ്ങളിൽ ചാലക്കര സ്കൂളിനാണ് മൂന്നാം സ്ഥാനം.യു.പി ജനറൽ വിഭാഗത്തിൽ ഓവറോൾ നാലാം സ്ഥാനം ലഭിച്ചതും ഏറെ...

Read More >>
കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

Oct 31, 2024 10:33 PM

കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം...

Read More >>
മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം

Oct 31, 2024 10:13 PM

മനുഷ്യന് മുന്നേ ഫീൽഡിൽ ഇറങ്ങിതാണ് ഉറുമ്പുകൾ; കൃഷി തുടങ്ങിയിട്ട് 66 ദശലക്ഷം വർഷം

അവരുടെ കൃഷി സംസ്കാരം ഏതാണ്ട് 66 ദശലക്ഷം വർഷങ്ങൾ നീണ്ടു നിൽക്കുന്നതാണെന്ന് ​സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ​ഗവേഷകർ...

Read More >>
താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും വിജയികളായി താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

Oct 31, 2024 10:01 PM

താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും വിജയികളായി താമരശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ഹയർ സെക്കൻഡറിയിലെയും, വൊ ക്കേഷണൽ ഹയർ സെക്കൻഡറിലെയും ബാച്ചുകളിലെ വിദ്യാർത്ഥികളാണ് അരങ്ങിൽ മിന്നുന്ന പ്രകടനം...

Read More >>
Top Stories