പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു അന്തരിച്ചു

പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു അന്തരിച്ചു
Jan 5, 2025 12:55 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എൽ മാത്യു (കടമല) (78) അന്തരിച്ചു.

രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ. എൽ. മാത്യു പനങ്ങാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ, പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, തലയാട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌, സി പി ഐ (എം ) കാന്തലാട് ലോക്കൽ കമ്മിറ്റി അംഗം തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പനങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, വയലട പ്രാഥമിക ആരോഗ്യ കേന്ദ്രം, മങ്കയം ഹോമിയോ ഡിസ്‌പെൻസറി, തലയാട് ഗവ : ആയുർവേദ ഡിസ്‌പെൻസറി എന്നിവ സ്ഥാപിച്ചത് ഇദ്ദേഹം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെയാണ്.

സാക്ഷരത പ്രവർത്തനം, യുവജനോത്സവം എന്നിവ ജനപങ്കാളിതത്തോടെ നടപ്പിലാക്കുന്നതിലും നിർണായക പങ്കു വഹിച്ചു.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ നിന്ന് തലയാട്ടേക്ക് കുടിയേറിയ കടമല ലുക്കോസിന്റെയും മറിയകുട്ടിയുടെയും മകനായി 1947 ജനുവരി 16ന് ജനനം.

വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ഡയലിസിസിന് വിധേയനാണ്.

ഭാര്യ മേരി തെക്കേപറമ്പിൽ (കൂരാച്ചുണ്ട് ).

മകൾ സൗമ്യ മരുമകൻ സാബു മറ്റക്കാട്ടിൽ (മേപ്പാടി ),.

സഹോദരങ്ങൾ പരേതയായ മേരി കളമ്പുക്കാട് (തിരുവമ്പാടി ), കെ. എൽ. ഫ്രാൻസിസ്, കെ. എൽ. ജോസ് (പ്രലൈൻസ് ഏജൻസിസ്, തലയാട്.

സഹോദരൻ കെ. എൽ. ജോസിന്റെ വീട്ടിൽ ഞായർ (5/01/25)വൈകുന്നേരം 4 മണി വരെ പൊതുദർശനം.

സംസ്കാരം വൈകുന്നേരം 4 മണിക്ക് തലയാട് സെന്റ് ജോർജ് ദേവാലയ സെമിതേരിയിൽ.










Former Panangad Gram Panchayat President KL Mathew (Kadamala) (78) passed away.

Next TV

Related Stories
പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു

Jan 5, 2025 07:46 PM

പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു

പുതിയെടത്ത് അമ്മത് കുട്ടി (70 വയസ്സ്)...

Read More >>
തറോൽ പൊയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു

Jan 5, 2025 12:46 PM

തറോൽ പൊയിൽ കൃഷ്ണൻകുട്ടി അന്തരിച്ചു

ബാലുശ്ശേരി മണ്ണാംപൊയിൽ അപ്പം വീട്ടിൽ താമസിക്കും തറോൽ പൊയിൽ കൃഷ്ണൻകുട്ടി (63വയസ്സ്)...

Read More >>
പുതുകുളങ്ങര താഴെകുനി കല്യാണിഅമ്മ അന്തരിച്ചു

Jan 5, 2025 12:34 PM

പുതുകുളങ്ങര താഴെകുനി കല്യാണിഅമ്മ അന്തരിച്ചു

പുതുകുളങ്ങര താഴെകുനി കല്യാണിഅമ്മ (97)...

Read More >>
ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു

Jan 4, 2025 11:58 PM

ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു

അരിക്കുളം പുതിയടത്ത് തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപം ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ(റിട്ടയേർഡ് ഹെഡ് ക്ലാർക്ക്, പുറമേരി പഞ്ചായത്ത്‌)(82)...

Read More >>
കുന്നുമ്മൽ ശ്രീധരൻ അന്തരിച്ചു

Jan 4, 2025 11:35 PM

കുന്നുമ്മൽ ശ്രീധരൻ അന്തരിച്ചു

കുന്നുമ്മൽ ശ്രീധരൻ (72)...

Read More >>
ചാത്തോത്ത് വാണൂർ മാധവൻ അന്തരിച്ചു

Jan 2, 2025 08:54 AM

ചാത്തോത്ത് വാണൂർ മാധവൻ അന്തരിച്ചു

ചാത്തോത്ത് വാണൂർ മാധവൻ...

Read More >>
Top Stories