തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം ആൺ കുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ എ ഗ്രേഡുമായി ആദിത്യൻ ജി അയ്യർ.
കോഴിക്കോട് ജി എച്ച് എസ് എസ് പന്തീരാൻങ്കാവ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യൻ.
ഭാവ-രാഗ-താളങ്ങളും നാട്യവും കൂടി ചേർന്നപ്പോൾ നൃത്ത കലയിലെ ജനപ്രിയ ഇനമായ ഭരതനാട്യത്തിൽ കാണികളും അക്ഷമയോടെ മത്സരം കണ്ടുനിന്നു.
ഒൻപത് വർഷത്തോളമായി നൃത്ത കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കലാകാരൻ കലോത്സവ വേദിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും വിജയവുമായാണ് മടങ്ങിയത്.
കലാമണ്ഡലം ശ്രീരേഖ ജി നായറിന് കീഴിലാണ് ആദിത്യൻ പരിശീലനം നേടുന്നത്.ഗുണരഞ്ജൻ അഡ്വ. രാധിക ജി അയ്യർ ദമ്പതികളുടെ മകനാണ്. സഹോദരൻ ആദർശ് ജി അയ്യർ.
Kozhikode is proud of Bharatanatyam; Adityan G Iyer danced to the beat of Bhava Raga