മാനന്തവാടി ടൗണിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ

മാനന്തവാടി ടൗണിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ
Jan 2, 2025 08:33 AM | By Vyshnavy Rajan

മാനന്തവാടി : മാനന്തവാടി ടൗണിലെ മലയോര ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ജംഗ്ഷനിൽ ഇന്റർലോക്ക് സ്ഥാപിക്കൽ, കോഴിക്കോട് റോഡിലെ ബസ്‌ബേ നിർമ്മാണം എന്നിവ 2025 ജനുവരി 3-ന് ആരംഭിക്കും. ഈ പ്രവർത്തനങ്ങൾ ജനുവരി 14-നകം പൂർത്തിയാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 14 മുതൽ 21 വരെ രണ്ടാംഘട്ട ടാറിംഗ്, നടപ്പാതയ്ക്ക് കൈവരി സ്ഥാപിക്കൽ എന്നിവയും പൂർത്തിയാക്കും.ഇതിനൊപ്പം, പ്രവൃത്തികളുമായി ബന്ധപ്പെട്ട് ടൗൺപരിധിയിലുള്ള വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്ത് നിന്ന്: നാലാം മൈലിൽ എത്തുന്ന വാഹനങ്ങൾ ബസ്റ്റാന്റിൽ ആളുകളെ ഇറക്കിയ ശേഷം ടൗണിൽ പ്രവേശിക്കാതെ തന്നെ തിരികെ പോയിക്കൊള്ളണം.

കല്ലോടി ഭാഗത്ത് നിന്ന്: ഗാന്ധിപാർക്കിൽ യാത്രക്കാരെ ഇറക്കി പോസ്റ്റ് ഓഫീസ് താഴെയങ്ങാടി വഴിയേ തിരിച്ചുപോകണം.

മൈസൂരു, തലശ്ശേരി, വള്ളിയൂർക്കാവ് ഭാഗങ്ങളിൽ നിന്ന്: ഗാന്ധിപാർക്കിലൂടെ ബസ്റ്റാന്റിൽ എത്തി അതേ റൂട്ടിൽ തന്നെ മടങ്ങണം.

തലശ്ശേരി ഭാഗത്ത് നിന്ന്: എരുമത്തെരുവ്-ചെറ്റപ്പാലം ബൈപ്പാസ് വഴിയേ പനമരം റോഡിലേക്ക് യാത്ര ചെയ്യണം.

കൊയിലേരി ഭാഗത്ത് നിന്ന്: വള്ളിയൂർക്കാവ്-ചെറ്റപ്പാലം ബൈപ്പാസ് വഴി തലശ്ശേരി റോഡിൽ പ്രവേശിച്ച് യാത്ര തുടരാം.

ഓട്ടോറിക്ഷ സ്റ്റാന്റുകൾ:തലശ്ശേരി റോഡ്, ഗാന്ധിപാർക്ക്, താഴെയങ്ങാടി എന്നിവിടങ്ങളിലെ ഓട്ടോ സ്റ്റാന്റുകൾ താൽക്കാലികമായി അടച്ചിടും.

ഈ കാലയളവിൽ മറ്റ് സ്റ്റാന്റുകളിലാണ് ഓട്ടോറിക്ഷകൾ പ്രവർത്തിക്കുക.വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരമാവധി കുറക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

New traffic regulations in Mananthavadi town

Next TV

Related Stories
ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

Jan 5, 2025 09:36 PM

ഭരതനാട്യത്തിൽ കോഴിക്കോടിന് അഭിമാനം; ഭാവ രാഗ താളമോടെ നടനവുമായി ആദിത്യൻ ജി അയ്യർ

കോഴിക്കോട് ജി എച്ച് എസ് എസ് പന്തീരാൻങ്കാവ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

Read More >>
ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

Jan 5, 2025 08:17 PM

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം ആരംഭിച്ചു

ക്യാപ്റ്റൻ ലക്ഷ്‌മി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആമ്പുലെൻസ് സേവനം...

Read More >>
ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ

Jan 5, 2025 02:01 PM

ശ്രീ ലക്ഷ്മി തളർന്നില്ല; അപ്പീലൂടെ പൊരുതി നേടിയ ജയത്തിന് തിളക്കമേറെ

പ്രതിസന്ധികൾ ഏറെ അതിജീവിച്ചാണ് ശ്രീ ലക്ഷ്മി സംസ്ഥാന കലോത്സവത്തിന് എത്തിയത്. സബ് ജില്ലാ കലോത്സവത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ തളർന്ന് വീണു...

Read More >>
ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ, എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു

Jan 5, 2025 01:07 PM

ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ, എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

കർഷകരായ രാധ താനിമ്മൽ, റീജ മഠത്തിൽ എന്നിവർക്ക് എച്ച്.ഡി.പി ഇ ചട്ടികൾ വിതരണം പ്രസിഡണ്ട് വിതരണം...

Read More >>
പെയിൻ ആൻ്റ് പാലിയേറ്റീവിന്  മരുന്നു നൽകി കോട്ടൂർ എ യുപി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

Jan 2, 2025 08:48 AM

പെയിൻ ആൻ്റ് പാലിയേറ്റീവിന് മരുന്നു നൽകി കോട്ടൂർ എ യുപി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

പെയിൻ ആൻ്റ് പാലിയേറ്റീവിന് മരുന്നു നൽകി കോട്ടൂർ എ യുപി സ്കൂൾ വിദ്യാർത്ഥികൾ...

Read More >>
നോർത്ത് അറപ്പീടിക  റസിഡൻ്റ്സ് അസോസിയേഷൻ (NARA) 2025 ന്യൂ ഈയർ ആലോഷിച്ചു

Jan 1, 2025 10:55 PM

നോർത്ത് അറപ്പീടിക റസിഡൻ്റ്സ് അസോസിയേഷൻ (NARA) 2025 ന്യൂ ഈയർ ആലോഷിച്ചു

നോർത്ത് അറപ്പീടിക റസിഡൻ്റ്സ് അസോസിയേഷൻ (NARA) 2025 ന്യൂ ഈയർ...

Read More >>
Top Stories