നടുവണ്ണൂർ : ഡിജികേരളം പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
ഇതിന്റെ ഔപചാരികമായ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ നടത്തി.
ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത്, ഭരണ സമിതി അംഗങ്ങളായ സജീവൻ മക്കാട്ട്, സദാനന്ദൻ പാറക്കൽ, കെ കെ സൗദ, സി ഡി എസ് വൈസ് ചെയർപേഴ്സൺ രാജി പി കെ, പ്രേരക് ബീന കാവിൽ, എന്നിവർ സംസാരിച്ചു. പ്രേരക് രാമചന്ദ്രൻ പരപ്പിൽ റിപ്പോർട്ട് അവതരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി അഞ്ജന പോൾ സ്വാഗതവും നോഡൽ പ്രേരക് റീഷ്‌മജ നന്ദിയും പറഞ്ഞു. 297 വോളന്റീർ മാരുടെ സഹായത്തോടെ സർവ്വേ നടത്തി കണ്ടെത്തിയ 2113 പഠിത്താക്കൾക്ക് പരിശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കിയത്.
Naduvannur Gram Panchayat has achieved complete digital literacy