ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി
Oct 3, 2024 12:18 PM | By Vyshnavy Rajan

ബാലുശ്ശേരി : മാരക ലഹരി മരുന്നായ 20 ഗ്രാം എം ഡി എം എയുമായി 4 പേരെ കോഴിക്കോട് റൂറൽ എസ് .പി പി. നിധിൻരാജ് ഐ.പി.എസിൻ്റെ കീഴിലുള്ള സംഘം പിടികൂടി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി കൂടിയത്.

ബാലുശ്ശേരി കുറ്റിക്കാട്ട് പറമ്പ് ,ജിഷ്ണു .(25) നന്മണ്ട താനോത്ത് വീട്ടിൽ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തൻ കാവ് തിയ്യക്കണ്ടി ആകാശ് ടി.കെ(26), ചേളന്നൂർ കൈതോട്ടയിൽ മീത്തൽ അബിൻ(26), എന്നിവരെയാണ് ജിഷ്ണുവിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യുമായി പിടി കൂടിയത്.

കോഴിക്കോട്, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തിൽ പെട്ടവരാണ് നാല് പേരും. കോഴിക്കോട് നഗരത്തിലെ മൊത്ത വിൽപനക്കാരിൽ നിന്നും എടുക്കുന്നതാണെന്നാണ് പ്രതികൾ പറയുന്നത്. അനന്ദുവിന് മുമ്പ് 2 തവണ എം.ഡി.എം.എ പിടികൂടിയതിന് കേസുണ്ട്.

സമാനമായ കേസിൽ ആകാശും ജയിലിൽ കിടന്നിട്ടുള്ളതാണ്. പിടികൂടിയ ലഹരി 60000 രൂപ വിലവരും ആഢംബരവാഹനമായ KL11BW 8685 നമ്പർ താർജീപ്പും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാഹനങ്ങൾ മാറി മാറി വാടകക്ക് എടുത്തും മയക്കു മരുന്ന് ഉപയോഗിച്ചും ആർഭാടജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. ജിഷ്ണുവിൻ്റെ വീട്ടിൽ വച്ച് സംഘം ചേർന്ന് ചെറു പാക്കറ്റിലാക്കി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പ്രകാശൻ പടന്നയിൽ, പേരാമ്പ്ര ഡി വൈ എസ്.പി. ലതീഷ് വി. വി. ബാലുശ്ശേരി ഇൻസ്പെക്ടർ ദിനേശ് ടി. പി എന്നിവരുടെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐമാരായ സുജിലേഷ് എം,അബ്ദുൾ റഷീദ് എൻ.കെ, സുരേന്ദ്രൻ സി , എ എസ് ഐ . റസൂല കെ.വി, 'സ്പെഷ്യൽ സ്ക്വോഡ് എസ് . ഐ മാരായ രാജീവ് ബാബു, ബിജു പി .സീനിയർ സി പി ഒ മാരായ ജയരാജൻ. എൻ. എം, ജിനീഷ് . പി.പി, മുനീർ ഇ.കെ, എൻ.എം.ഷാഫി, ടി.കെ. ശോബിത്ത്, ബിജു കെ. ടി ,മുഹമ്മദ് ഷമീർ ഇ.കെ, രതീഷ് ഇ എം, ഫൈസൽ . കെ ഷാലിമ പി. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്

Massive drug bust in Balusherry; Four people were arrested

Next TV

Related Stories
വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

Oct 3, 2024 12:10 PM

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ...

Read More >>
ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Oct 3, 2024 11:59 AM

ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

Oct 3, 2024 11:54 AM

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത...

Read More >>
ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

Oct 3, 2024 11:30 AM

ഫീനിക്‌സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു

ടി.എം. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സുധിഷ് വി.എം. അദ്ധ്യക്ഷത...

Read More >>
ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

Oct 3, 2024 11:11 AM

ദേശീയ വായന ശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഗാന്ധി ജയന്തിദിനത്തിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തിയും നടത്തി

വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്യ്തു.ടി കെ വാസുദേവൻ, കെ കെ ലോഹിതക്ഷൻ, പി സി ചന്ദ്രൻ, സി പി രവി,പി അസ്വീൽ,അഞ്ജുഷ, പി കെ അശോകൻ, ശാമില എന്നിവർ നേതൃത്വം...

Read More >>
കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

Oct 3, 2024 11:03 AM

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ ആദരിച്ചു

കൊടുവള്ളി പുത്തൂർ കൊയിലാട് രിഫാഇയ്യ ദഅ് വ കോളേജ് ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ...

Read More >>
Top Stories










Entertainment News