വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്
Oct 1, 2024 10:27 PM | By Vyshnavy Rajan

എളേറ്റിൽ : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യുവാവിന്റെ സ്‌കൂട്ടറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.

എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകരയില്‍ താമസിക്കുന്ന നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ട് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന രണ്ട് പേരുടെയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. സ്‌കൂട്ടര്‍ മോഷണം പോയെന്ന് കാണിച്ച് നിസ്താര്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതികള്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ഫോട്ടോ പൊലീസിനാണ് ലഭിച്ചത്.

ഈ വണ്ടി ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ വിവരം +919946158487 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

A scooter parked in the backyard was stolen: Police are looking for the accused

Next TV

Related Stories
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

Oct 1, 2024 10:33 PM

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3...

Read More >>
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

Oct 1, 2024 10:15 PM

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി...

Read More >>
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

Oct 1, 2024 10:08 PM

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌...

Read More >>
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

Oct 1, 2024 08:14 PM

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ...

Read More >>
Top Stories