അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു

അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു
Oct 1, 2024 08:00 PM | By Vyshnavy Rajan

അരിക്കുളം : 'എല്ലാവർക്കും ഭൂമി, എല്ലാ കൈവശങ്ങൾക്കും രേഖ, എല്ലാ രേഖകളും സ്മ‌ാർട്ട്' എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന അരിക്കുളം വില്ലേജിന്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ ക്യാമ്പ് മാവട്ട് നജ്‌മുൽഹുദ ഹയർ സെക്കൻ്ററി മദ്രസയിൽ നടന്നു.

പ്രദേശത്തെ ഭൂവുടമകൾക്ക് അവരുടെ സർവ്വെ റിക്കാർഡുകൾ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പുവരുത്തുന്നതിനും ക്യാമ്പ് സഹായകമായി. 200ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

റവന്യു, സർവ്വെ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ 'എന്റെ ഭൂമി' എന്ന ഒറ്റ പോർട്ടലിലൂടെ വേഗത്തിലും സുതാര്യതയിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ് സർവേയറും ജില്ലാ നോഡൽ ഓഫിസറുമായ കെ.എം. മുഹമ്മദലി നിർവ്വഹിച്ചു. വി.വി.എം. ബഷീർ അദ്ധ്യക്ഷനായി. സർവ്വേ ഓഫിസർമാരായ പ്രവീൺ, ഫസന, ആരതി എന്നിവർ സംസാരിച്ചു.

Digital Reserve Verification Camp of Arikulam Village was held at Mawat Najmulhuda Higher Secondary Madrasah

Next TV

Related Stories
മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

Oct 1, 2024 10:39 PM

മലമ്പനിക്കെതിരെ പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീ വേദനയുമാണ് പ്രാരംഭ...

Read More >>
റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

Oct 1, 2024 10:33 PM

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3 മുതല്‍

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഒൿടോബർ 3...

Read More >>
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

Oct 1, 2024 10:27 PM

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതികളെ തേടി പൊലീസ്

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി...

Read More >>
വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

Oct 1, 2024 10:15 PM

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

വാഹന ഗതാഗതം ഭാഗികമായി...

Read More >>
സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

Oct 1, 2024 10:08 PM

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ നാലിന് നടത്താനിരുന്ന ചരക്കുവാഹന പണിമുടക്ക് മാറ്റി

ചരക്കുഗതാഗത മേഖലയിലെ ഉടമകളും തൊഴിലാളികളും ഉന്നയിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ്‌ പണിമുടക്ക്‌...

Read More >>
ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

Oct 1, 2024 08:24 PM

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

ഫീനിക്സ് ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുപ്പത്തിനാലാമത് അന്താരാഷ്ട്ര വയോജന ദിനം...

Read More >>
Top Stories