ബാലുശ്ശേരി : വ്യാപരി വ്യവസായി ഏകോപന സമതി ബാലുശ്ശേരിയൂണിറ്റും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ബാലുശ്ശേരി മേഖല യൂണിറ്റും സംയുക്തമായി "ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധിയും പരിഹാരവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എലത്തൂർ മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി, സെക്രട്ടറി ജയപ്രകാശൻ.ഇ ഉദ്ഘാടനംചെയ്‌തു.
.ചെറുകിടവ്യാപാരമേഖലയിലേക്കു സ്വയം തൊഴിൽ കണ്ടെത്തി സാധാരണകർക്കു കടന്നുവരാൻ പറ്റാത്ത അവസ്ഥയാണ് ജിഎസ് ടി വന്നതോടുകൂടി.ഒറ്റ രാജ്യം ഒറ്റനികുതി എന്ന് പറഞ്ഞു വന്ന നികുതി പരിഷ്‌കാരംകോർപ്പറേറ്റുകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത് എന്നദ്ദേഹംപറഞ്ഞു.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി - സംസ്ഥാന സെക്രട്ടറി .എസ് രാജിവൻ വിഷയാവതരണം നടത്തി. ഓൺലൈൻവ്യാപാരം ചില്ലറ വില്പന രംഗങ്ങളിലെ കുത്തകളുടെ കടന്നുകയറ്റം, അശാസ്ത്രീയമായ നികുതി ഘടന തുടങ്ങിയ കാരണങ്ങളാൽ കേരളത്തിലെ ചെറുകിട വ്യാപാര മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്.
നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്നും മുക്തമാകുന്നതിന് മുമ്പുതന്നെ ചരക്ക് സേവന നികുതി കൂടി അടിച്ചേൽപ്പിക്കപ്പെട്ടതോടുകൂടിയാണ് ചെറുകിട വ്യാപാര മേഖല ഗുരുതരമായ പ്രതിസന്ധിയിലകപ്പെട്ടത്.
ചെറുകിട വ്യാപര മേഖലയെ തകർക്കുന്ന എല്ലാ നയങ്ങളിൽ നിന്നും സർക്കാറുകൾ പിൻവാങ്ങുക , ജിഎസ് ടി തുടങ്ങിയ നികുതി പരിഷ്കാരങ്ങൾ പിൻവലിക്കുക ,ചില്ലറ വിൽപ്പനയിൽ കുത്തകളുടെ കടന്നുകയറ്റം തടയുക ,ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ചെറുകിടവ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പറ്റുകയുള്ളു എന്നു പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡൻ്റ് കെ.എം ബാബു വകായാട് വ്യാപാരി വ്യവസായി ഏകോപന സമിതിപ്രസിഡൻ്റ് അജ്മൽ എൻ പി , വ്യാപാരി വ്യവസായി ഏകോപന സമിതികൂട്ടാലിടകമ്മറ്റിയംഗം സുഭാഷ് ചന്ദ്ര എന്നിവർ സംസാരിച്ചു . എം . പി.അനിൽകുമാർ സ്വാഗതവും രൂപേഷ് വർമ്മ അദ്ധ്യക്ഷതയും കേശവൻ കോപ്പറ്റ നന്ദിയും പറഞ്ഞു
Jayaprakashan.E inaugurated the seminar organized by the Balushery Unit of Vyapari Industriyani Ekopana Samati.