കൂരാച്ചുണ്ട്: ആരോഗ്യമുള്ള വിദ്യാർഥി സമൂഹത്തെ രൂപപ്പെടുത്താൻ ആരോഗ്യ വകുപ്പ് ശുദ്ധ കുടിനീർ യജ്‌ഞത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിൽ ജലജന്യ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി.
മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൽ വി.ജെ. നീനു അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എ. സി.അരവിന്ദൻ, ജൂനിയർ ഹെൽ ത്ത് ഇൻസ്പെക്ടർ ജോൺസൺ ജോസഫ് എന്നിവർ ക്ലാസെടുത്തു.
അധ്യാപകരായ ഷീജാ പോൾ, ജോയൽ ജോർജ്, വിദ്യാർഥി പ്രതിനിധികളായ സെബാസ്റ്റ്യൻ റോമി, സാൻവി സുനിൽ എന്നിവർ പ്രസംഗിച്ചു.
A water borne disease awareness class was conducted at Coorachund Synergy Hill Valley Public School.