കോഴിക്കോട് : പട്ടിക വിഭാഗം സംവരണം നിലവിലുള്ളതുപോലെ സംരക്ഷിക്കാൻ കേന്ദ്രം പാർലിമെൻ്റിൽ നിയമനിർമാണം നടത്തുക, സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടത്തുക, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക ,എന്നീ മുദ്രാവാക്യമുയർത്തി പി.കെ.എസ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ 3ന് കേന്ദ്ര ഗവൺമെൻറ് ഓഫീസുകളിലേക്ക് നടക്കുന്ന മാർച്ചിൻ്റെ പ്രചാരണാർത്ഥം ജില്ലയിൽ 3 വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു.
കോഴിക്കോട് താലൂക്കിൽ നടന്ന തെക്കൻ മേഖലാജാഥ സ.ഒ എം ഭരദ്വാജും, വടകര താലൂക്കിൽ നടന്ന വടക്കൻ മേഖലാജാഥ സിഎം ബാബുവും, കൊയിലാണ്ടി താമരശ്ശേരി താലൂക്കിൽ മധ്യമേഖലാ ജാഥ ഷാജി തച്ചയിലും നയിച്ച ജാഥ പ്രചാരണം പൂർത്തിയാക്കി.
കൊയിലാണ്ടി കാട്ടില പീടികയിൽ നിന്നും ഡിവൈഎഫ് ഐ സംസ്ഥാന വൈ: പ്രസിഡൻറ് സ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്ത ജാഥ പെരുവട്ടൂർ, ഉള്ളിയേരി, കൂട്ടാലിട, ബാലുശ്ശേരി, എകരൂൽ, താമരശ്ശേരി, കൊടുവള്ളി, തിരുവമ്പാടി, മുക്കം ടൗൺ, കാരശ്ശേരി, മാവൂർ ,പൂവാട്ട് പറമ്പ് എന്നിവടങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റ് വാങ്ങി കളരിക്കണ്ടിയാൽ സമാപിച്ചു.
സ്വീകരണം കേന്ദ്രങ്ങളിൽ ലോക്കൽ കമ്മറ്റി അംഗങ്ങൾ വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ ഹാരാർപ്പണം നടത്തി
3 vehicle campaign marches were organized in the district for the purpose of the march to the central government offices