തദ്ദേശതലത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗ് സംവിധാനം അനിവാര്യം -വനിത കമ്മിഷൻ

തദ്ദേശതലത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗ് സംവിധാനം അനിവാര്യം -വനിത കമ്മിഷൻ
Sep 20, 2024 12:34 PM | By Vyshnavy Rajan

കോഴിക്കോട് : ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വിവാഹപൂർവ്വ കൗൺസിലിംഗ് സംവിധാനം അനിവാര്യമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി.

വ്യാഴാഴ്ച കോഴിക്കോട് നടന്ന ജില്ലാതല വനിത കമ്മിഷൻ സിറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

കമ്മിഷന്റെ മുമ്പാകെ എത്തുന്ന ഗാർഹിക പ്രശ്നങ്ങളെ ചൊല്ലിയുള്ള പരാതികൾ സൂചിപ്പിക്കുന്നത് ഭാര്യക്കും ഭർത്താവിനും വിവാഹപൂർവ കൗൺസിലിംഗ് അനിവാര്യമാണെന്നാണ്.

പരാതികളിൽ കൂടുതലും ഭാര്യാ-ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സൗഹാർദ്ദവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകുന്നില്ല. ഇതിന് ഒരു പരിധിവരെ വിവാഹപൂർവ്വ കൗൺസിലിംഗ് പരിഹാരമാകും.

ഇക്കാര്യം വ്യക്തമാക്കി സർക്കാറിലേക്ക് കമ്മിഷൻ ശുപാർശ നൽകിയിട്ടുണ്ട്. കുടുംബത്തെക്കുറിച്ചും ദാമ്പത്യബന്ധത്തെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാതെയാണ് വരനും വധുവും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

വിവാഹം രജിസ്റ്റർ ചെയ്യുന്ന വേളയിൽ വിവാഹപൂർവ്വ കൗൺസിലിംഗ് കൂടി നടത്തിയിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന കാര്യവും സർക്കാർ മുമ്പാകെ കമ്മിഷൻ നിർദ്ദേശമായി സമർപ്പിച്ചിട്ടുണ്ട്.

തൊഴിലിടങ്ങളിലെ പ്രശ്നങ്ങളാണ് കമ്മിഷൻ മുമ്പാകെ വരുന്ന ഇനിയൊരു വിഭാഗം പരാതികൾ. സർക്കാർ സംവിധാനത്തിൽ ഉൾപ്പെടെ ഇതുണ്ട്.

സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പരാതികൾ പരിഹരിക്കാനായി എല്ലാ സ്ഥാപനങ്ങളിലും ഇന്റെണൽ കമ്മിറ്റി (ഐസി) കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് സതീദേവി ആവശ്യപ്പെട്ടു.

സിറ്റിങ്ങിൽ 56 കേസുകൾ പരിഗണിച്ചതിൽ മൂന്നെണ്ണം തീർപ്പാക്കി. രണ്ടെണ്ണത്തിൽ പോലീസ് റിപ്പോർട്ട് തേടി. 51 എണ്ണം അടുത്ത സീറ്റിലേക്ക് മാറ്റി.

കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വക്കറ്റുമാരായ ലിസി, റീന കൗൺസിലർമാരായ സുമിഷ, സുധിന, അവിന, സബിന, വനിത പൊലീസ് സെൽ ഉദ്യോഗസ്ഥ ഗിരിജ എന്നിവരും പങ്കെടുത്തു.

Pre-marriage counseling system is essential at local level -Women's Commission

Next TV

Related Stories
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

Oct 1, 2024 11:21 AM

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക്...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

Oct 1, 2024 11:01 AM

കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ്...

Read More >>
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
Top Stories