കെഎസ്എസ്പിഎ ബാലുശ്ശേരി സബ്ട്രഷറി ഓഫീസിന് മുമ്പിൽ പ്രകടനവും വിശദീകരണയോഗവും നടത്തി

കെഎസ്എസ്പിഎ ബാലുശ്ശേരി സബ്ട്രഷറി ഓഫീസിന് മുമ്പിൽ  പ്രകടനവും വിശദീകരണയോഗവും നടത്തി
Jul 1, 2024 09:47 PM | By RAJANI PRESHANTH

  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജൂലായ്  ഒന്ന് പെൻഷൻ പരിഷ്കരണ ദിനത്തിൽ ബാലുശ്ശേരി സബ്ട്രഷറി ഓഫീസിന് മുമ്പിൽ നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്ത്കൊണ്ടുള്ള പ്രകടനവും തുടർന്ന് വിശദീകരണയോഗവും നടത്തി.

കെഎസ്എസ്പിഎ വനിതാഫോറം സംസ്‌ഥാന സെക്രട്ടറി എം. വാസന്തി ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19% ) അനുവദിക്കുക, ക്ഷാമാശ്വാസ / പെൻഷൻപരിഷ്കരണ കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യുക, കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തിയും ഓപ്ഷൻ സൗകര്യം നൽകികൊണ്ടും ഓ. പി. ചികിത്സ ഉറപ്പ് വരുത്തിയും പെൻഷൻകാർക്ക് പ്രയോജനകരമായ തരത്തിൽ മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതു ക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണയും വിശദീകരണയോഗവും നടത്തിയിരുന്നത്.

പ്രസ്തുത ആവശ്യങ്ങൾ സർക്കാർ ഇനിയും അംഗീകരിക്കാത്തപക്ഷം കുടുംബംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് അവർ പറഞ്ഞു. കെ എസ് എസ് പി എ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ പി സി സി മെമ്പർ കെ എം. ഉമ്മർ, കെ എസ് എസ് പി എ ജില്ലാ വൈസ്പ്രസിഡണ്ട് ശ്രീധരൻ പാലയാട്, സംസ്‌ഥാന കൗൺസിൽ അംഗം കെ. എം. രാജൻ, നിയോജകമണ്ഡലം സെക്രട്ടറി വി. സി. ശിവദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ഭാസ്കരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. രാജൻ, കുഞ്ഞികൃഷ്ണൻനായർ, നിയോജകമണ്ഡലം ട്രഷറർ കെ. പി. ആലി,എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി എം. അരവിന്ദൻ, സി. രാജൻ, എം. ടി. മധു, പി. ജയപ്രകാശ്, ടി. ഹരിദാസൻ, കെ. കെ. ബാലകൃഷ്ണൻ, രമേശൻ വലിയാറമ്പത്ത്, വി ടി ഉണ്ണിമാധവൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

KSSPA held demonstration and briefing meeting in front of Balusherry Sub-Treasury Office

Next TV

Related Stories
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

Oct 3, 2024 07:25 PM

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക്...

Read More >>
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട;  നാല്  പേരെ പിടികൂടി

Oct 3, 2024 12:18 PM

ബാലുശ്ശേരിയിൽ വൻ മയക്കുമരുന്നു വേട്ട; നാല് പേരെ പിടികൂടി

ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിൽ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടി...

Read More >>
വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

Oct 3, 2024 12:10 PM

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു

വയോജന ദിനത്തില്‍ കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങളെ...

Read More >>
ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Oct 3, 2024 11:59 AM

ടൗൺ നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ കൂടി 2025 മാർച്ച് 30 നോടകം ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

Oct 3, 2024 11:54 AM

കോട്ടൂർ ഗ്രാമപഞ്ചായത്ത് സി ഡി എസ് തല ബാലസദസ്സിൻ്റെ ഉദ്ഘാടനം കെ.ഷൈൻ നിർവഹിച്ചു

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷ് മുഖ്യ അതിഥിയായിരുന്നു. ബാലസഭ വാർഡ് സമിതി പ്രസിഡന്റ് ഫിദൽ തേജ് അദ്ധ്യക്ഷത...

Read More >>
Top Stories










News Roundup