പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
Aug 14, 2024 01:26 PM | By Vyshnavy Rajan

മും​ബൈ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം.അ​മി​ത് ദുബെ (30) യെയാണ് കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

അധ്യാപകന്‍റെ അറസ്റ്റിന് പിന്നാലെ പെൺകുട്ടിയുടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമടക്കം നി​ര​വ​ധി പേർ സംഘടിച്ചെത്തി ഇയാൾ ജോ​ലി ചെയ്തിരുന്ന സ്കൂ​ളി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​നും ജൂ​ലൈ​യ്ക്കും ഇ​ട​യി​ലാ​ണ് അധ്യാപകൻ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പലകാരണങ്ങൾ പറഞ്ഞ് പെ​ൺ​കു​ട്ടി​യെ പ്ര​തി തന്‍റെ വീ​ട്ടി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പരാതി.

പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ദു​ബെ​യ്‌​ക്കെ​തി​രെ പോ​ക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നിരവധി തവണ പെൺകുട്ടിയെ അധ്യാകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അറസ്റ്റിലായ അധ്യാപകനെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ സ്‌കൂൾ മാനേജ്‌മെന്‍റിന് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും പരാതി അവഗണിച്ചെന്നും കുടുംബം ആരോപിച്ചു.

അധ്യാപകൻ സ്കൂളിൽ വച്ചും തന്‍റെ സഹോദരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അതിജീവിതയുടെ സഹോദരൻ മൊഴി നൽകിയിതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി മറ്റ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

A teacher who molested a minor girl was arrested

Next TV

Related Stories
 ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

Oct 2, 2024 01:06 PM

ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള...

Read More >>
 സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

Oct 2, 2024 01:01 PM

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര...

Read More >>
ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

Oct 2, 2024 12:52 PM

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ് നല്‍കി

ടി. കെ. മുരളീധരന് കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് സ്‌നേഹാദരവ്...

Read More >>
ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

Oct 2, 2024 12:39 PM

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമിഞ്ചേരി ഗോവിന്ദന്‍കുട്ടി നായര്‍ അന്തരിച്ചു

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന അമിഞ്ചേരി ഗോവിന്ദന്‍കുട്ടി...

Read More >>
പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

Oct 2, 2024 12:32 PM

പേരാമ്പ്രയിൽ 11 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം: 60കാരൻ റിമാൻഡിൽ

പെൺകുട്ടിയെ പലതവണ ഉപദ്രവിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ്...

Read More >>
ബാലുശ്ശേരി ഏര്യയിൽ  ലോക്കൽ സമ്മേളനത്തിന് തുടക്കമായി

Oct 2, 2024 11:36 AM

ബാലുശ്ശേരി ഏര്യയിൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമ്മേളന നടപടികൾ...

Read More >>
Top Stories










News Roundup