സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു

സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു
Aug 3, 2024 03:31 PM | By Vyshnavy Rajan

കൽപ്പറ്റ : സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു. ​ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്.

ദുരന്തത്തിൽ‍‍‍ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്. സൂചിപ്പാറയിൽ കുടുങ്ങിയ 3 പേരിൽ ഒരാൾ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു.

ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി രക്ഷിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള ഭാ​ഗമായതിനാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് അല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുൾപ്പെടെ നടത്തിയിരുന്നു.

ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവരെ എയർലിഫ്റ്റ് ചെയ്ത് സൂചിപ്പാറയിലെത്തിച്ചത്.

സുരക്ഷിത സ്ഥാലത്തെത്തിച്ച ഇവരെ സേനയുടെ ആംബുലൻസിൽ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. വിദ​ഗ്ധ ചികിത്സ ആവശ്യമെങ്കിൽ മാത്രം മറ്റുള്ള ആശുപത്രിയിലേക്ക് മാറ്റും.

The army rescued the rescue workers who were trapped in Soochipara and brought them to Churalmala

Next TV

Related Stories
കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

Oct 2, 2024 09:48 PM

കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ...

Read More >>
ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

Oct 2, 2024 09:29 PM

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച്...

Read More >>
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

Oct 2, 2024 09:20 PM

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ...

Read More >>
ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

Oct 2, 2024 09:13 PM

ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ...

Read More >>
തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:50 PM

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം...

Read More >>
വിശപ്പ് രഹിത പേരാമ്പ്ര  കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:42 PM

വിശപ്പ് രഹിത പേരാമ്പ്ര കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ. ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ...

Read More >>
Top Stories

News Roundup

Entertainment News